HOME
DETAILS

ട്രെയിനിനേക്കാള്‍ വേഗത്തിലെത്താന്‍ കെ.എസ്.ആര്‍.ടി.സിയുടെ 'മിന്നല്‍'

  
backup
June 28, 2017 | 3:27 PM

7524345345322-2

തിരുവനന്തപുരം: ട്രെയിനുകളെക്കാള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ എക്‌സ്പ്രസ് നിരത്തിലിറങ്ങി. ബുധനാഴ്ച നടന്ന ചടങ്ങില്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

തിരഞ്ഞെടുത്ത സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന സര്‍വീസാണിത്. ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ രാത്രിയായിരിക്കും സര്‍വീസ്. ഉദ്ഘാടനച്ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ, കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുത്തു.

 

തുടക്കത്തില്‍ നിശ്ചയിച്ചിരിക്കുന്ന സര്‍വീസുകളും സ്റ്റോപ്പുകളും

1. തിരുവനന്തപുരം- സുള്ള്യ (കര്‍ണാടക): കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട്.
2. തിരുവനന്തപുരം- നിലമ്പൂര്‍: കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പെരിന്തല്‍മണ്ണ.
3. തിരുവനന്തപുരം- കോഴിക്കോട്: കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍.
4. തിരുവനന്തപുരം- പാലക്കാട്: കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍.
5. കട്ടപ്പന- തിരുവനന്തപുരം: മുണ്ടക്കയം, കോട്ടയം, കൊട്ടാരക്കര.
6. പുനലൂര്‍- പാലക്കാട്: പത്തനംതിട്ട, തൃശൂര്‍, മൂവാറ്റുപുഴ.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത ഉദ്ഘാടനം: കേന്ദ്ര സർക്കാരിനെതിരെ സ്പീക്കർ ഷംസീർ; മന്ത്രി റിയാസിനെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം

Kerala
  •  a month ago
No Image

മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത

Kerala
  •  a month ago
No Image

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

National
  •  a month ago
No Image

'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  a month ago
No Image

മേഘാലയയിൽ കലാപം: രണ്ട് ബംഗാളി മുസ്‍ലിംകൾ കൊല്ലപ്പെട്ടു; പള്ളിക്ക് നേരെ ആക്രമണം; വെസ്റ്റ് ഗാരോ ഹിൽസിൽ കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി

National
  •  a month ago
No Image

ഇറാൻ യുദ്ധം: തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ധനപ്രതിസന്ധി രൂക്ഷം; ഫിലിപ്പീൻസിൽ പ്രവൃത്തിദിനം നാലാക്കി ചുരുക്കി, വിയറ്റ്‌നാമിലും തായ്‌ലന്റിലും വർക്ക് ഫ്രം ഹോം

International
  •  a month ago
No Image

എരുമപ്പെട്ടിയിൽ 84-കാരിയെ കടിച്ചുകൊന്ന തെരുവുനായ വലയിലായി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും

Kerala
  •  a month ago
No Image

മിഷിഗണിൽ സിനഗോഗിന് നേരെ ആക്രമണം; വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു; വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

latest
  •  a month ago
No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  a month ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  a month ago