ആരോഗ്യ വകുപ്പിലെ സീനിയോറിറ്റി തിരിമറി കോടതി തടഞ്ഞു
കാഞ്ഞാണി: ആരോഗ്യവകുപ്പിലെ സീനിയോറിറ്റി തിരിമറി കോടതി തടഞ്ഞതായി അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ വി എസ് ബാബുരാജും റിട്ടേഡ് ഓഫിസര്‍ വി.വി കൈലാസും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.1987 ല്‍ പി.എസ്.സി തെയ്യാറാക്കി നിയമനം നടത്തിയ ലെപ്രസി ഹെല്‍ത്ത് വിസിറ്റേഴ്‌സിന്റെ സീനിയോറിറ്റിയാണ് 27 വര്‍ഷങ്ങള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് അട്ടിമറിച്ചത്.
ഒരിക്കല്‍ അനുവദിച്ചു നല്‍കിയ സീനിയോറിറ്റി കുറെകാലത്തിനു ശേഷം മാറ്റുന്നത് സുപ്രീകോടതിയുടെ വിധികള്‍ക്കെതിരാണെന്ന് കോടതി പരാമര്‍ശിച്ചു. പി.എസ്.സി യുടെ അഡൈ്വസ് തിയ്യതിയാണ് സീനിയോറിറ്റിക്ക് കണക്കാക്കേണ്ടത് എന്ന നിയമവും ഗവണ്‍മെന്റ് പരിഗണിക്കാതെയാണ് സീനിയോറിറ്റി ലിസ്റ്റില്‍ തിരിമറി നടത്തിയത്. ഇത് വിശദ്ധമായി കോടതി പരിഗണിക്കുകയും നിയമാനുസൃതമല്ലാത്ത സീനിയോറിറ്റി മാറ്റം അനുവദനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
വി എസ് ബാബുരാജ്, എസ് സുലേഖ ദേവി,ജെ ലതിക കുമാരി എന്നിവര്‍ ചേര്‍ന്ന് കേരള അഡ്മിനിട്രേറ്റീവ് ട്രിബൂണലില്‍ നല്‍കിയ കേസില്‍ ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായുള്ള ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഡ്വക്കേറ്റുമാരായ സി എസ് അബ്ദുള്‍സമദ്, വി ഡി ബാലകൃഷ്ണന്‍ കര്‍ത്ത എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."