വിവരാവകാശ രേഖകള്‍ സമയബന്ധിതമായി നല്‍കണം: വിവരാവകാശ കമ്മിഷന്‍
പാലക്കാട്: പൊതുജനങ്ങള്‍ വിവരാവകാശവുമായി ബന്ധപ്പെട്ട് സര്‍കാര്‍ ഓഫീസുകളില്‍ നല്‍കുന്ന ഹര്‍ജികള്‍ ബന്ധപ്പെട്ട ഫയലുകള്‍ എന്നിവക്ക് സമയബന്ധിതമായി രേഖ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായും ആവശ്യമായ രേഖകള്‍ സമയബന്ധിതമായി നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്‍ കമ്മിഷണര്‍ പി.ആര്‍ ശ്രീലത അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന അദാലത്തില്‍ 24 കേസുകളാണ് കമ്മിഷന്‍ കേട്ടത് . 25 കേസുകളില്‍ ഒരു പരാതിയില്‍ കൃത്യമായ രേഖകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കമ്മിഷന്‍ മാറ്റിവച്ചു. സര്‍ക്കാര്‍ സംബന്ധമായ വിവരം അറിവുകള്‍ എന്നിവയില്‍ പൊതുജനത്തിന് സുതാര്യവും സുഗമമായും പരാതികള്‍ തീര്‍പ്പാക്കാനുള്ള നടപടിയാണ് കമ്മിഷന്‍ സ്വീകരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പാലക്കാട് നഗരസഭയിലെ താമസക്കാരനായ സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറിയ പരാതിയില്‍ പാലക്കാട് മുനിസിപ്പല്‍ എന്‍ജിനിയര്‍ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതിനാലും കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നും തെളിഞ്ഞതിനാല്‍ 30 ദിവസത്തിനകം പാലക്കാട് മുന്‍സിപ്പല്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. പാലക്കാട് താലൂക്കിലെ പിരായിരി വില്ലേജില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി സംബന്ധമായ രേഖകള്‍ നല്‍കണം എന്ന വിഷയത്തില്‍ പരാതിക്കാരന് ആവശ്യമായ രേഖകളും വിവരങ്ങളും വില്ലേജ് ഓഫീസര്‍ നല്‍കാത്തതിനാല്‍ പാലക്കാട് തഹസില്‍ദാറിന്റെ ( അപ്പീല്‍ അധികാരി) നിര്‍ദ്ദേശം വില്ലേജ് ഓഫിസര്‍ അനുസരിക്കാത്തതും ഓഫിസ് സംബന്ധമായ പോക്കുവരവ് രേഖകള്‍ സൂക്ഷിക്കുന്ന ഡസ്പാച്ച് രജിസ്റ്റര്‍ ഓഫിസില്‍ സൂക്ഷിക്കാത്തത് ഗുരുതര വീഴ്ചയാണെന്നും ഇതിന് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമം ലംഘിക്കുന്നതായും പൊതുജനങ്ങള്‍ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്നും കമ്മിഷന്‍ പറഞ്ഞു. അദാലത്തില്‍ ഹാജരാവാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."