കുന്നംകുളം നഗരത്തിലെ പഴകിയ കെട്ടിടങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു
കുന്നംകുളം: കാറ്റ് നാശം വിതച്ച നഗരത്തില്‍ തകര്‍ന്ന് വീഴാറായ കെട്ടിടങ്ങള്‍ കൂടുതല്‍ അപകട ഭീഷിണിയുയര്‍ത്തുന്നു. കുന്നംകുളത്തിന്റെ വ്യാപാര ചരിത്ര ഇടമായ അങ്ങാടി വീടുകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റില്‍ വിള്ളലുണ്ടാക്കിയത്.
അങ്ങാടിവീടുകളുടെ ചരിത്രം പല നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അങ്ങാടി വീടുകള്‍ പലതും കാലാനുസൃതമായി പുതുക്കി പണിതതാണെങ്കിലും അവയെല്ലാം പഴമ അപ്പാടെ നിലിര്‍ത്തി തന്നെയാണ്.
വീടിന്റെ മുകള്‍ ഭാഗത്തുള്ള ചുമരുകള്‍ വിണ്ടും, മേല്‍ക്കൂരകള്‍ ഇളകിയും ഇവ ഏറെ അപകടസാധ്യതയിലാണ് നില്‍പ്, ചുമരൊട്ടി നില്‍ക്കുന്ന വീടുകളും, കടമുറികളും, ഇടുങ്ങിയ ഗതാഗതതിരക്കുള്ള റോഡുമാണെന്നതിനാല്‍ അടിയന്തിര ശ്രദ്ധയില്ലെങ്കില്‍ വലിയ അപകടത്തിന് വഴിവെച്ചേക്കും.
പഴകിയ വീടുകളാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിനു ശേഷമാണ് ഇത്തരം വിള്ളലുകള്‍ കണ്ടെത്. കാലപഴക്കുമുണ്ടെന്നതിനാല്‍ അറ്റകുറ്റപണികള്‍ നടത്താനും പ്രയാസമാണ്. നഗരത്തില്‍ പലയിടങ്ങളിലും ഇത്തരം സംഭവങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."