HOME
DETAILS

ഗുജറാത്ത് മുഖ്യമന്ത്രിക്കായുള്ള ആഡംബര വിമാനം ഉടന്‍ എത്തും; വില വെറും 191 കോടി!

  
backup
November 06 2019 | 17:11 PM

new-aircraft-for-gujarath-minister

അഹമ്മദാബാദ്: ഗുജറാത്ത് ബി.ജെ.പി മുഖ്യമന്ത്രി വിജയ് രൂപാനിക്ക് രാജകീയമായി സഞ്ചരിക്കാനായുള്ള ആഡംബര വിമാനം ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെത്തും. ഒരു യാത്രയില്‍ 7000 കിലോ മീറ്റര്‍ ദൂരം വരെ പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിന്റെ ചിലവ് 191 കോടി രൂപയാണ്.മുഖ്യമന്ത്രിയെ കൂടാതെ ഗവര്‍ണര്‍, ഉപമുഖ്യമന്ത്രി തുടങ്ങിയ വി.വി.ഐ.പിക്കള്‍ക്ക് കൂടി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്രയും ചിലവ് സഹിച്ച് വിമാനം വാങ്ങുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഇരട്ട എഞ്ചിനോട് കൂടിയ ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650 വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. 12 പേര്‍ക്കാണ് ഇതില്‍ യാത്രചെയ്യാനാവുക. കഴിഞ്ഞ 20 വര്‍ഷമായി ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിംഗ് ഇനത്തിലുള്ള വിമാനമാണ് സംസ്ഥാനം ഉപയോഗിച്ചിരുന്നത്. മണിക്കൂറില്‍ 870 കിലോമീറ്ററാണ് ഇതിന്റെ വേഗത. ഇതിനെയെല്ലാം കവച്ചുവക്കുന്ന തരത്തിലാകും പുതിയ ആഡംബര വിമാനത്തിന്റെ പെര്‍ഫോമന്‍സ്. വിമാനം ഗുജറാത്തില്‍ എത്തിക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം വിമാനം സംസ്ഥാനത്ത് എത്തിച്ചാലും വീണ്ടും രണ്ട് മാസം കൂടി കഴിഞ്ഞാലെ യാത്ര ആരംഭിക്കാനാകൂ എന്ന് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ക്യാപ്റ്റന്‍ അജയ് ചൗഹാന്‍ പറഞ്ഞു. കസ്റ്റംസില്‍ നിന്നും നിരവധി അനുമതികള്‍ ലഭിക്കേണ്ടതിനാലാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-03-2025

latest
  •  7 days ago
No Image

2025 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം

National
  •  7 days ago
No Image

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്

latest
  •  7 days ago
No Image

വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Football
  •  7 days ago
No Image

മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  7 days ago
No Image

നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു

National
  •  7 days ago
No Image

നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി

Kerala
  •  7 days ago
No Image

ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ

Football
  •  7 days ago
No Image

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി റിപ്പോർട്ട്

Kerala
  •  7 days ago
No Image

നവീന്‍ ബാബുവിനെതിരേ ഇതുവരെ ഒരു പരാതിപോലുമില്ലെന്ന് വിവരാവകാശ രേഖകള്‍ 

Kerala
  •  7 days ago