
അക്ഷരങ്ങളുടെ പൂരപ്പറമ്പില്‍
#ബഷീര്‍ മാടാല
പുസ്തകങ്ങളെ ഇത്രയധികം പ്രണയിക്കുന്ന ജനക്കൂട്ടത്തെ ഇവിടെയല്ലാതെ ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയില്ല. മരുഭൂമിയുടെ നടുമുറ്റത്ത് ഉത്സവപ്പറമ്പിലെന്ന പോലെ അവര്‍ അലസമായി ചുറ്റിനടന്നു. കുപ്പിവളയ്ക്കും ചാന്തിനും കൂട്ടംകൂടി നില്ക്കുന്നതു പോലെ പുസ്തകസ്റ്റാളുകള്‍ക്കുമുന്‍പില്‍ സ്ത്രീകളും കുട്ടികളും കൂട്ടമായി നിന്ന്, വിലകൊടുത്ത്, ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത്, ഉന്തുവണ്ടിയിലാക്കി അവര്‍ നടന്നുനീങ്ങി. ഇതിനിടയിലൊക്കെ തിടമ്പുകയറ്റിയ ആനയും അമ്പാരിയുമൊന്നുമില്ലാത്ത പ്രശസ്തരായ, തലയെടുപ്പുള്ള, നിരവധി എഴുത്തുകാര്‍, ചിന്തകര്‍ മുന്‍പിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു. നാടകവേദിക്കും ഗാനമേളകള്‍ക്കും ആളുകള്‍ കൂടുന്നതുപോലെ വിവിധ പേരിട്ടുവിളിക്കുന്ന ഹാളുകളില്‍ എഴുത്തുകാരും കലാകാരന്മാരും സിനിമാക്കാരുമൊക്കെ പറയുന്നതുകേള്‍ക്കാനും അവരോടു നേരിട്ടു സംവദിക്കാനും അക്ഷമരായി നിരവധിപേര്‍ കാത്തിരുന്നു.
കഴിഞ്ഞ 37 വര്‍ഷമായി നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍നിന്നുള്ള കാഴ്ചകള്‍ ലോകത്താകമാനമുള്ള അക്ഷരസ്നേഹികള്‍ക്കുള്ള ഉപഹാരമാണ്. 37 വര്‍ഷം മുന്‍പ് ഷാര്‍ജാ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏതാനും അറബി പുസ്തകങ്ങളും ഇസ്ലാമിക സാഹിത്യ കൃതികളുമായി തുടങ്ങിയ സംരംഭം ഇന്നു ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമായി മാറിക്കഴിഞ്ഞു. ഇത്തവണ 77 രാജ്യങ്ങളില്‍നിന്നായി 1,874 പ്രസാധകരാണു കോടിക്കണക്കിനു പുസ്തകങ്ങളുമായി ഷാര്‍ജയിലെത്തിയിരുന്നത്. അടുത്ത വര്‍ഷം, 2019 ലോകത്തെ 'പുസ്തക തലസ്ഥാനം' ഷാര്‍ജയായിരിക്കുമെന്ന് അക്ഷരങ്ങളുടെ സുല്‍ത്താന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
കടുത്ത ചൂടില്‍നിന്നു തണുപ്പിലേക്കു മാറുന്ന നവംബര്‍ മാസത്തിലെ 11 ദിവസങ്ങളിലാണു പുസ്തകമേള നടക്കുക. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള എഴുത്തുകാരും മറ്റു പ്രമുഖരും എത്തുന്നതിനാല്‍ ഏറ്റവും മികച്ച കലാവസ്ഥ നോക്കിയാണ് നവംബറില്‍ പുസ്തകമേള നിശ്ചയിച്ചത്. ഇതിനെ ഇപ്പോള്‍ ഒരു വാര്‍ഷിക വൈജ്ഞാനിക തീര്‍ഥാടനമായിട്ടാണു പുസ്തകപ്രേമികള്‍ കരുതുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഷാര്‍ജയിലേക്കെത്തുന്ന കപ്പലുകളിലും വിമാനങ്ങളിലും കൂടുതല്‍ എത്തുന്നതു പുസ്തകങ്ങളായിരിക്കും. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു പുസ്തകങ്ങള്‍. ഇവയ്ക്ക് കസ്റ്റംസ് പരിശോധനകളോ സെന്‍സറിങ്ങോ ഇല്ല. അത് ഷാര്‍ജാ ഭരണാധികാരികളുടെ ഉത്തരവാണ്. ഷാര്‍ജാ പുസ്തകോത്സവം നടക്കുന്ന നഗരിയിലെ സ്റ്റാന്‍ഡില്‍ പുസ്തകം എത്തിച്ചുകൊടുക്കുന്നതുവരെയുള്ള എല്ലാ നടപടികളും സൗജന്യമാണ്. കാരണം അവ ഷാര്‍ജയുടെ സാംസ്കാരികോത്സവത്തിന്റെ ആത്മാവുകളാണ്.
'അക്ഷരങ്ങളുടെ കഥ' എന്ന ശീര്‍ഷകത്തില്‍ ഈ വര്‍ഷം നടന്ന പുസ്തകമേളയിലെത്തിയ ജനബാഹുല്യം കണ്ടു സംഘാടകര്‍ അത്ഭുതപ്പെട്ടുപോയി. 11 ദിവസങ്ങളിലായി 20 ലക്ഷത്തിലധികം പേരാണു മേളയിലെ പുസ്തകനിധി കാണാനായി എത്തിയത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികളും യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഷാര്‍ജയിലെത്തി. അറബ്, ഇംഗ്ലീഷ് ഭാഷകളില്‍നിന്ന് ഇത്തവണ പതിവിലും കൂടുതല്‍ പുസ്തകങ്ങളെത്തി. മലയാളത്തിന്റെ ഇടപെടലുകളും മികച്ചതായിരുന്നു. മലയാള ഭാഷയുടെ മഹാപ്രളയം തന്നെ ഈ പുസ്തകമേളയില്‍ ദൃശ്യമായി. 170ലധികം മലയാള പുസ്തകങ്ങളാണ് ഈ മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. പ്രവാസികളായ മലയാളി എഴുത്തുകാര്‍ക്കു പുറമെ, കേരളത്തില്‍നിന്നുള്ള നിരവധി എഴുത്തുകാര്‍ക്കും വന്‍ അവസരമാണു മേള ഒരുക്കിയത്.
മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ഷാര്‍ജ പുസ്തകമേള. ഷാര്‍ജയുടെ സാംസ്കാരിക ഉന്നതിക്കു കാരണമായ ലോകനിലവാരത്തിലുള്ള പരിപാടിയാണിത്. അക്ഷരങ്ങളാണു മനുഷ്യവംശത്തെ കൂട്ടിയിണക്കുന്നതെന്നാണു പുസ്തകമേള ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാര്‍ജാ ഭരണാധികാരി പറഞ്ഞത്. അറിവിനെയും അക്ഷരങ്ങളെയും ഇത്രമേല്‍ സ്നേഹിച്ച ഒരു ഭരണധികാരി ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പുസ്തകമേള നടക്കുന്നത്. പുസ്തകങ്ങളുടെ വിപണനകേന്ദ്രമോ മേളയോ എന്നതിനപ്പുറം നിരവധി ഭാഷകളുടെ സംഗമകേന്ദ്രവും വിവിധ സംസ്കാരങ്ങളുടെയും അറിവിന്റെയും കൂടിച്ചേരലുകളുമാണിവിടെ കാണാനാവുക.
ഷാര്‍ജയുടെ ഈ പുസ്തക പ്രണയത്തിനു പിന്നില്‍ മഹാനായ ഈ ഭരണാധികാരിയുടെ കൈയൊപ്പ് പതിഞ്ഞിട്ട് ഇപ്പോള്‍ 37 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 1982 മുതല്‍ ചെറിയ തോതില്‍ തുടങ്ങിയ മേളയാണ്. ഓരോ വര്‍ഷത്തെ ഉദ്ഘാടനവും നിര്‍വഹിക്കുന്നത് അക്ഷരങ്ങളുടെ സുല്‍ത്താന്‍ തന്നെ. മികച്ചൊരു എഴുത്തുകാരന് കൂടിയായ ഇദ്ദേഹം ഇതിനകം അന്‍പതിലധികം പുസ്തകങ്ങള്‍ രചിച്ചുകഴിഞ്ഞു. ശാസ്ത്രത്തിലും അക്കാദമികരംഗങ്ങളിലും നിപുണന്. ഇതിനകം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട് സര്‍വകലാശാല ശൈഖ് സുല്‍ത്താന്‍ ഡോക്ടറേറ്റ് നല്കി ആദരിച്ചത്. കേരളത്തോടും കേരളീയരോടും വളരെ അടുത്ത ബന്ധം വച്ചുപുലര്‍ത്തുന്നതുകൊണ്ടുതന്നെയാണു മലയാളത്തിന് ഷാര്‍ജാ പുസ്തകമേളയില്‍ പ്രത്യേക അംഗീകാരം ലഭിക്കുന്നതും.
ചരിത്രപരമായിത്തന്നെ ഷാര്‍ജയോടും യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളോടും ഏറെ അടുത്തുനിന്ന നാടാണു നമ്മുടേത്. പല വാക്കുകള്‍ക്കും മലയാളത്തിന്റെയും അറബിഭാഷയുടെയും ഛായകള്‍ ദൃശ്യമാണ്. ആ ബന്ധം ഓരോ മേളയിലും ദൃശ്യമാണെന്നു സാക്ഷ്യപ്പെടുത്തുകയാണ് മലയാളിയായ മോഹന്‍കുമാര്‍. ഈ മേളയുടെ വിജയത്തിനു പിന്നിലെ ഊര്‍ജം ഇദ്ദേഹമാണ്. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ എക്സ്റ്റേണല്‍ ഇടപെടലുകളാണു വര്‍ഷങ്ങളായി മേളയെ വന്‍വിജയത്തിലേക്കു നയിക്കുന്നത്.
പ്രവാസികളുടെ സാംസ്കാരിക പൂരമായി വിശേഷിപ്പിക്കപ്പെടുന്ന ഷാര്‍ജയിലെ പുസ്തകോത്സവം ഇന്നു മുഴുവന്‍ മലയാളികളുടെയും സാംസ്കാരികോത്സവമായി മാറിക്കഴിഞ്ഞു. മലയാള സാഹിത്യത്തിന്റെ പുറംലോകത്തേക്കുള്ള സഞ്ചാരത്തിലെ ഇടത്താവളമാണിന്ന് ഷാര്‍ജ. ഓരോ വര്‍ഷവും പുസ്തകങ്ങളുടെ തര്‍ജമയ്ക്കു വേണ്ടി മാത്രം കോടിക്കണക്കിനു രൂപയാണ് രാജാവ് ബുക്ക് അതോറിറ്റിക്കു നല്‍കിവരുന്നത്. ഈ വര്‍ഷവും ഇതിനു കുറവു വരുത്തിയിട്ടില്ല. വരുംവര്‍ഷങ്ങളില്‍ മലയാളത്തില്‍നിന്നു മറ്റു ഭാഷകളിലേക്കും, മറ്റു ഭാഷകളില്‍നിന്നു മലയാളത്തിലേക്കും മൊഴിമാറ്റം നടത്തിയ ഏറ്റവും നല്ല പുസ്തകങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണു സാഹിത്യപ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 7 days ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 7 days ago
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു
Kerala
• 7 days ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 7 days ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 7 days ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 7 days ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 7 days ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 7 days ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 7 days ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 7 days ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 7 days ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 7 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 7 days ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 7 days ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 7 days ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 8 days ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 8 days ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 8 days ago
റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• 7 days ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 7 days ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 7 days ago