വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി റദ്ദ് ചെയ്യാന്‍ നീക്കം
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി യോഗം 11ന് കോഴിക്കോട്ട്
കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ന്യൂനപക്ഷ പദവി എടുത്തുകളയാന്‍ നീക്കം തുടങ്ങി. ചെറിയ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നല്‍കിയിരുന്ന ആനുകൂല്യമാണ് നഷ്ടപ്പെടാന്‍ പോകുന്നത്. സ്ഥാപനങ്ങള്‍ക്ക് വിദേശപണം കൈപ്പറ്റുന്നതിന് വേണ്ടി നല്‍കിയിരുന്ന എഫ്.സി.ആര്‍.എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം.
2019ല്‍ മൂവായിരത്തോളം സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പദവിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ഇന്ത്യയിലാകെ എട്ടെണ്ണത്തിനും കേരളത്തില്‍ ഒന്നിനുമാണ് അനുമതി നല്‍കിയത്. ഇതുകാരണം സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട വിവിധ ഗ്രാന്റുകള്‍ നഷ്ടപ്പെടുകയും ഭാവിയില്‍ സ്ഥാപനം ഇല്ലാതാവുകയും ചെയ്യും. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ നിരവധി സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റും ആനുകൂല്യങ്ങളും ലഭിച്ചിരുന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ കാലത്ത് ഇവ ലഭിക്കാത്ത അവസ്ഥയാണ്.
മദ്‌റസ ഗ്രാന്റ് അടക്കമുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ മോദി സര്‍ക്കാര്‍ കേരളത്തെ മാത്രം തഴയുകയാണ്. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചാലോചിക്കാന്‍ ന്യൂനപക്ഷ പദവി ലഭിച്ചിട്ടുള്ളതും അപേക്ഷിച്ചതുമായ സ്ഥാപന ഭാരവാഹികളുടെയും പ്രിന്‍സിപ്പല്‍മാരുടെയും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗം ഈ മാസം 11ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലെ ഇസ്‌ലാമിക് സെന്ററില്‍ ചേരും. സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് സമിതി ജനറല്‍ സെക്രട്ടറ മുസ്തഫ മുണ്ടുപാറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."