HOME
DETAILS
MAL
വസ്ത്രമില്ലാത്തവരെ സഹായിക്കുന്ന പദ്ധതിയുമായി 'പ്രതീക്ഷ'4
backup
August 06 2016 | 22:08 PM
മുക്കം: ഉടുതുണിക്കു മറുതുണിയില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ മുക്കത്തെ വ്യാപാരികളുമായി സഹകരിച്ച് മാമ്പറ്റ 'പ്രതീക്ഷ' സ്‌പെഷല്‍ സ്‌കൂള്‍ വസ്ത്ര ശേഖരണവും വിതരണവും നടത്തുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന 150ഓളം കുട്ടികളെ സൗജന്യമായി പരിശീലിപ്പിക്കുന്ന 'പ്രതീക്ഷ' സ്‌കൂള്‍, പദ്ധതിയിലൂടെ ആവശ്യത്തിലധികം വസ്ത്രങ്ങള്‍ ഉപയോഗമില്ലാതെ സൂക്ഷിക്കുന്നവരില്‍ നിന്നു ശേഖരിച്ച് ആവശ്യക്കാര്‍ക്കു നല്‍കുകയാണു ചെയ്യുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ കമ്മിറ്റി സെക്രട്ടറി വി. കുഞ്ഞാലി ഹാജി, കൊറ്റങ്ങല്‍ സുരേഷ് ബാബു, എം.എം ജമീല ടീച്ചര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് കെ.സി നൗഷാദ് പങ്കെടുത്തു. വസ്ത്രം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0495 2295646, 9447243812 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."