മഹാരാഷ്ട്രയില്‍ ന്യൂനപക്ഷ സര്‍ക്കാറുണ്ടാക്കാന്‍ താല്പര്യമില്ല- ബി.ജെ.പി നേതാവ്
മുംബൈ: മഹാരാഷ്ട്രയില്‍ ഏത് സാഹചര്യത്തിലായാലും ഒരു ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറല്ലെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുംഗട്ടിവാര്‍. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഗവര്‍ണറെ കാണുന്നത് സര്‍ക്കാരുണ്ടാക്കാന്‍ അനുവാദം തേടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഗവര്‍ണറെ കാണുന്നത് സര്ക്കാരുണ്ടാക്കുന്നതിനല്ല. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും ഭരണഘടന പ്രശ്നങ്ങളെ കുറിച്ചും നിര്‍ദേശങ്ങളെ കുറിച്ചും സംസാരിക്കുന്നതിന് വേണ്ടിയും അറിയിക്കുന്നതിനും വേണ്ടിയാണ്. ഞങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കുകയും സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കുകയും ചെയ്യുമെന്നും സുധീര്‍ മുംഗട്ടിവാര്‍ പറഞ്ഞു. ഫട്നാവിസ് തന്നെയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഫട്നാവിസിന്റെ സ്വീകാര്യതയില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ശിവസേന ഇല്ലാതെ സര്‍ക്കാരുണ്ടാക്കണം എന്ന നിലപാടിലായിരുന്നു ബി.ജെ.പി. അതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്. ഈ തീരുമാനം പെട്ടെന്ന് പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."