HOME
DETAILS
MAL
കള്ളനോട്ടടി: യുവമോര്‍ച്ചാ നേതാവിനെ കസ്റ്റഡിയില്‍ വിട്ടു
backup
June 28 2017 | 20:06 PM
കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ചാ നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ രാജീവ് ഏറാശ്ശേരിയെ പൊലിസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എസ് അമ്മിണിക്കുട്ടന്റെ അപേക്ഷയിലാണ് കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. കേസിലെ രണ്ടാം പ്രതിയായ രാജീവുമായി പൊലിസ് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് രാജീവനെയും ഇയാളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച ഒളരി സ്വദേശി അലക്സിനെയും അന്വേഷണ സംഘം അലക്സിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. നേരത്തേ പിടിയിലായ കേസിലെ ഒന്നാം പ്രതിയും രാജീവിന്റെ സഹോദരനുമായ രാകേഷും പൊലിസ് കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."