ഭാഷകളെ അകറ്റിനിര്‍ത്തുന്നത് ശാപം: യു.കെ കുമാരന്
പേരാമ്പ്ര: ഭാഷകളെ മതത്തിന്റെയും ദേശത്തിന്റെയും പേരില്‍ അകറ്റിനിര്‍ത്തിയത് ശാപമാണെന്നും ഭാഷയെ അകറ്റിനിര്‍ത്തുമ്പോള്‍ ഒരു സംസ്കാരം തന്നെ ഇല്ലാതാവുകയാണെന്നും സാഹിത്യകാരന് യു.കെ കുമാരന് അഭിപ്രായപ്പെട്ടു. കോഴിക്കോട് റവന്യൂ ജില്ലാ അറബിക് അധ്യാപക സംഗമവും സാഹിത്യ മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ നിലനിര്‍ത്താന്‍ സാഹിത്യവും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന അറബിക് ഓഫിസര്‍ ഒ. റഹീം അധ്യക്ഷനായി. പഞ്ചായത്തംഗം കെ.പി യൂസഫ്, പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. ഗോപാലന്, എം. സുഭാഷ്, ഉമ്മര്‍ ചെറൂപ്പ, കെ. സുലൈഖ, മുഹമ്മദ് പെരുമയില്‍, നൗഷാദ് കോപ്പിലാന്‍, ആര്.കെ മുനീര്‍, മുഹമ്മദ് പെരുവയല്‍, ടി. ഷറഫുദ്ദീന് പ്രസംഗിച്ചു. നാലു വേദികളിലായി നടന്ന വിവിധ മത്സര ഇനങ്ങളില്‍ 17 ഉപജില്ലകളിലെ 200ഓളം അധ്യാപകര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ പ്രദര്‍ശനവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."