HOME
DETAILS

വീണ്ടും ഹാമര്‍ അപകടം; കോഴിക്കോട് റവന്യൂ ജില്ലാ കായികമേളയ്ക്കിടെ ഹാമറിന്റെ സ്ട്രിങ് പൊട്ടി, വിദ്യാര്‍ഥിക്ക് പരുക്ക്

  
backup
November 08 2019 | 14:11 PM

hammer-throw-accident-kozhikkode

 

കോഴിക്കോട്: ഹാമര്‍ എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി അപകടം. കോഴിക്കോട് റവന്യൂ ജില്ലാ കായികമേളയ്ക്കിടെയാണ് സംഭവം. കായികമേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മത്സരത്തിനിടെയാണ് സംഭവം.രാമകൃഷ്ണാ മിഷന്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ടി.ടി മുഹമ്മദ് നിഷാനാണ് പരുക്കേറ്റത്.

ഹാമര്‍ എറിയാനുള്ള ശ്രമത്തിനിടെ ഹാമറിന്റെ സ്ട്രിങ് പൊട്ടി താഴെ വീഴുകയും നിഷാന്‍ കാലുതെറ്റി ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. വീഴ്ച്ചയില്‍ ഇടത് കൈയ്യിലെ രണ്ട് വിരലുകള്‍ക്ക് പൊട്ടലുണ്ട്. ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്തേക്കാണ് പൊട്ടിയ ഹാര്‍മര്‍ തെറിച്ചുവീണത്. മത്സര സ്ഥലത്ത് ആളുകള്‍ കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

അഞ്ച് കിലോ ഭാരം എറിയേണ്ട വിദ്യാര്‍ഥിക്ക് നല്‍കിയത് ഏഴര കിലോയുടെ ഹാമറാണെന്ന് മറ്റ് മത്സാര്‍ത്ഥികള്‍ പറയുന്നു. സാധാരണ ആണ്‍കുട്ടികളുടെ സീനിയര്‍, ജൂനിയര്‍ വിഭാഗം ഹാമര്‍ ത്രോയില്‍ അഞ്ച് കിലോ ഭാരമാണ് എറിയുന്നത്. എന്നാല്‍ അഞ്ച് കിലോ ഹാമര്‍ ഇല്ലാത്തതിനാലാണ് ഏഴര കിലോ ഹാമര്‍ നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചതായി മത്സരാര്‍ത്ഥികളും കായികാധ്യാപകരും പറയുന്നു. പരിശീലനത്തിനായി ആറ് കിലോ വരേ ഉപയോഗിച്ചിരുന്നെങ്കിലും ഏഴര കിലോ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നാണ് നിഷാനും പറയുന്നു. ഇന്നു നടക്കേണ്ട സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയിലും നിഷാന്‍ മത്സരിക്കുന്നുണ്ട്. ഇതേ സമയംതന്നെ പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗ മത്സരത്തിനിടയിലും വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. സീനിയര്‍ വിഭാഗത്തില്‍ ഹാമര്‍ ത്രോ വിഭാഗത്തില്‍ മത്സരിച്ച കൂരാച്ചുണ്ട് സ്വദേശി ലുബീന ഷെറിനാണ് പരിക്കേറ്റത്. മൂന്ന് കിലോ ഹാമര്‍ ത്രോ മത്സരത്തിന് നാലു കിലോ ഹാമര്‍ നല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. അപകടത്തെ തുടര്‍ന്ന് മാറ്റി വെച്ച ത്രോ മത്സരങ്ങള്‍ ഉച്ചയോടെ പു:നരാരംഭിച്ചു.

അതേസമയം ഹാമര്‍ ത്രോ മത്സരത്തില്‍ പാകപ്പിഴകള്‍ വന്നിട്ടുണ്ടെന്ന് സെന്റ് മേരീസ് എച്ച്.എസ്.എസ്.സ്‌കൂളിലെ കായികാധ്യാപകന്‍ ഷാജു സെബാസ്റ്റ്യന്‍ പറയുന്നു. സാധാരണ പുരുഷ വിഭാഗത്തിലുള്ളവരാണ് 7 കിലോ ഹാമര്‍ എറിയുന്നത്. സ്‌കൂള്‍ വിഭാഗത്തില്‍ 5 കിലോ ആണ് എറിയാറുള്ളത്. എന്നാല്‍ ഇവിടെ കുട്ടികള്‍ക്ക് താങ്ങാനാകുന്നതിനേക്കാള്‍ കൂടുതല്‍ ഭാരമാണ് എറിയാന്‍ കൊടുത്തതെന്നും അതിനാലാണ് അപകടം നടക്കാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഹാമറിന്റെ ഭാരത്തില്‍ വ്യത്യാസമുണ്ടെന്നുള്ള പ്രചരണം ശരിയല്ലെന്നും 5 കിലോ ഹാമര്‍ തന്നെയാണ് നല്‍കിയതെന്നും സംഘാടകര്‍ പറയുന്നു.

പാലായില്‍ സംസ്ഥാന ജൂനിയര്‍ മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡിസ്‌കസ് ത്രോ, ഹാമര്‍ത്രോ, ഷോട്ട്പുട്ട് തുടങ്ങിയ ത്രോ മത്സരങ്ങള്‍ മൈതാനത്തിന് പുറത്ത് മറ്റൊരിടത്താണ് സംഘടിപ്പിച്ചത്. എന്നാല്‍ മത്സരത്തിനെത്തുന്നവര്‍ക്ക് കുടിവെള്ളത്തിനോ, ഇരിപ്പിടത്തിനോ ഉള്ള സൗകര്യങ്ങള്‍ ഇവിടെ സംഘാടകര്‍ ഒരുക്കിയിട്ടില്ല. കൂടാതെ മത്സരം കാണാനെത്തുന്നവര്‍ കൂടി നില്‍ക്കുന്നതും അപകട സാധ്യത വര്‍ധിപ്പിച്ചിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago