HOME
DETAILS
MAL
ബാബരി മസ്ജിദ്; രാജ്യം കാത്തിരിക്കുന്ന വിധി രാവിലെ 10.30ന്
backup
November 08 2019 | 15:11 PM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി ശനിയാഴ്ച പറയും. രാവിലെ പത്തരമണിക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിധി പറയുക. ശനിയാഴ്ച സുപ്രിംകോടതി അവധിയാണെങ്കിലും ആ ദിവസം തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.
ഭരണഘടന ബെഞ്ച് ഓഗസ്റ്റ് ആറിന് തുടങ്ങിയ വാദം 40 ദിവസത്തിനൊടുവിലാണ് വിധിപറയാനായി മാറ്റിയത്. 68 ദിവസം നീണ്ട കേശവാനന്ദ ഭാരതി കേസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയില്‍ ഏറ്റവും നീണ്ട വാദംനടന്ന കേസാണിത്.
നവംബര്‍ 17നാണ് ചീഫ്ജസ്റ്റിസ് വിരമിക്കുന്നത്. അതിനു മുന്നോടിയായി വിധി പറയാനാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ കേസില്‍ വാദം കേട്ടത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 14 ഹരജികളാണ് സുപ്രിംകോടതിയിലെത്തിയത്. ഒക്ടോബര്‍ 16 നാണ് കേസില്‍ വാദം കേള്‍ക്കുന്നത് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."