പി.ടി.എ റഹീമിന്റെ ഹവാല ഇടപാടില്‍ നിന്ന് പങ്കുപറ്റുന്നവരാണ് സി.പി.എം: ടി.സിദ്ധീഖ്
#ഉബൈദുല്ല റഹ്മാനി
മനാമ: പി.ടി.എ റഹീമിന്റെ ഹവാല ഇടപാടില്‍ നിന്നും സി.പി.എം പങ്കുപറ്റുന്നുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധീഖ് ബഹ്‌റൈനില്‍ ആരോപിച്ചു.
ഒ.ഐ.സി.സി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന കോഴിക്കോട് ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പി.ടി.എ റഹീമിന്റെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ആരോപണങ്ങളുന്നയിച്ചത്.
പി.ടി.എ റഹീമിന് ഹവാലയിലൂടെയും മാഫിയാ ബന്ധത്തിലൂടെയും ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് സി.പി.എമ്മിനാണ് നല്‍കുന്നത്. ഇപ്രകാരം ഹവാലയുടെ ഓഹരി സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയാണ് സി.പി.എം. ഇതിന് പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വസ്തുതകള്‍ മുന്നില്‍ കണ്ടാണ് തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പി.ടിഎ റഹീമിന്റെ ഹവാല മാഫിയ ബന്ധം വ്യക്തമാക്കിയത്. അന്നത് ബോധ്യപ്പെടാത്തവര്‍ക്ക് ഇന്നത് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടാകും. ഇപ്രകാരം ഹവാല മാഫിയ ബന്ധങ്ങളിലൂടെ സി.പി.എമ്മിന് പണം ലഭിക്കുന്നുവെന്നത് വ്യക്തമാണ്. താനൂര്‍, കുന്ദമംഗലം, നിലമ്പൂര്‍, കൊടുവള്ളി. തിരൂര്‍ തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെല്ലാം സാമ്പത്തിക ശക്തികളെയാണ് പാര്‍ട്ടി രംഗത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
[caption id="attachment_657549" align="aligncenter" width="620"] ടി.സിദ്ധീഖ് ബഹ്‌റൈനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു[/caption]
നാട്ടില്‍ പണാധിപത്യമുള്ളവരെ ആദര്‍ശം മറന്ന് സ്ഥാനാര്‍ത്ഥിയാക്കുന്ന സി.പിഎം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തിക മാഫിയ ശക്തികള്‍ക്ക് അടിമപ്പെടുന്ന ക്രൂരവും ജനാധിപത്യ വിരുദ്ധവുമായ പ്രവണതയാണിപ്പോള്‍ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം മണ്ഡലത്തില്‍ പി.ടി.എ റഹീമിനെതിരെ മത്സരിച്ച കാലത്ത് റഹീമിനായി ലക്ഷങ്ങളാണ് ഹവാല വഴി ഒഴുകിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പി.ടി.എ. റഹീമിന്റെ മകനും, മരുമകനും കഴിഞ്ഞ ദിവസം സഊദിയില്‍ അറസ്റ്റിലായെന്ന വാര്‍ത്തയുടെ സാഹചര്യത്തിലാണ് ഹവാല വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. സഊദിയില്‍ ഏതാനും ആഴ്ചകളായി തുടരുന്ന ഹവാല റെയ്ഡിനിടെ ഒരാഴ്ച മുമ്പാണ് ഇരുവരും പിടിയിലായതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നത്. ശബരിമല വിഷയത്തിലും സി.പി.എമ്മിനും സര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.
ഒ.ഐ.സി.സി ബഹ്‌റൈന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, രാജുകല്ലുപുറം, ബിനു കുന്നന്താനം എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."