ശബരിമല വിമാനത്താവളം കണ്ണൂര്‍ മോഡലില്‍
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയില്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സ്‌പെഷല്‍ ഓഫിസറെ നിയമിക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്.
വിമാനത്താവള നിര്‍മ്മാണത്തിനായി 570 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്. വിമാനത്താവളത്തിനായി കണ്ടെത്തിയിട്ടുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സാമൂഹ്യ പ്രത്യാഘാത പഠനം, മണ്ണുപരിശോധന,ഡി.ജി.സി.എ ക്ലിയറന്‍സ് ,സര്‍വേ,വിവരശേഖരണം എന്നിവ നടത്താന്‍ സാധിച്ചിട്ടില്ല.
വ്യോമയാന മന്ത്രാലയം, പ്രതിരോധമന്ത്രാലയം,കേന്ദ്ര ആഭ്യന്തര മന്ത്രാലയം, എന്നിവരുടെ ക്ലിയറന്‍സ്, വനംപരിസ്ഥിതി വകുപ്പിന്റെ അനുമതി,കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ പ്രിന്‍സിപ്പല്‍ അപ്രൂവല്‍ തുടങ്ങിയവയും മറ്റു ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട അംഗീകാരവും ക്ലിയറന്‍സും കണ്‍സള്‍ട്ടിങ് ലഭിക്കുന്ന മുറക്ക് മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."