പഴയകാല ഓര്‍മകളിലേക്കൊരു തിരിഞ്ഞുനോട്ടം
കണ്ണൂര്‍: ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നൊരു ചൊല്ലുണ്ട്... അക്ഷരാര്‍ഥത്തില്‍ അതു ശരിവയ്ക്കുന്നതാണു സാമൂഹ്യശാസ്ത്രമേളയില്‍ കണ്ണൂര്‍ മട്ടന്നൂര്‍ കാനാട് എല്‍.പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും പ്രദര്‍ശനത്തില്‍ ഒരുക്കിയത്. 200 മുതല്‍ 300 വര്‍ഷം വരെ പഴക്കമുള്ള വീട്ടുപകരണങ്ങളും തൊഴില്‍ ഉപകരണങ്ങളുമാണ് ശാസ്‌ത്രോത്സവത്തില്‍ കാണികളെ അമ്പരിപ്പിക്കുന്നത്. ഓട് താണ്ടി, കട്ടപ്പെട്ടി, മൊട്ട് അമ്പ്, പഴയകാല റേഡിയോ ലൈസന്‍സ് തുടങ്ങി അങ്ങനെ നീണ്ടുപോകുന്ന പഴയകാല ഓര്‍മകള്‍.
തൊഴില്‍ ഉപകരണങ്ങളാണ് ഏറെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. കലപ്പ കേരളത്തിന്റെ പഴയകാലത്തിലേക്ക് മടക്കിക്കൊണ്ടു പോവുകയാണ്. യന്ത്രവല്‍ക്കരണകാലത്ത് ഇന്നത്തെ തലമുറകള്‍ക്ക് ഇതൊരു അനുഭൂതിയാണ്. 1965 കാലഘട്ടത്തിലെ വിവിധ പത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
പഴയ വീട്ടുപകരണങ്ങള്‍ മിക്കതും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്താല്‍ ശേഖരിച്ചവയാണ്. കഴിഞ്ഞവര്‍ഷം പ്രദര്‍ശനത്തിന് ശാസ്‌ത്രോത്സവത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ഇത്തവണ മത്സരത്തില്‍ പ്രദര്‍ശനം ഉള്‍പ്പെടുത്തിയിട്ടില്ല. പഴയകാലത്തെ ഓരോ കാര്യങ്ങളും ഇന്നത്തെ തലമുറയെ അറിയിക്കുകയാണു ലക്ഷ്യമെന്ന് അധ്യാപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."