വയസില്‍ കൃത്രിമം: ഗൗരവ് മുഖിക്ക് ആറു മാസം സസ്പെന്ഷന്
മുംബൈ: വയസില്‍ കൃത്രിമം കാണിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് ജംഷഡ്പുര്‍ എഫ്.സി താരം ഗൗരവ് മുഖിക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ആറു മാസത്തെ വിലക്കേര്‍പ്പെടുത്തി. മുന്‍പും വയസില്‍ കൃത്രിമം കാണിച്ചതിന് പിടിയിലായ ഗൗരവ് ഐ.എസ്.എല്‍ അധികൃതര്‍ക്ക് 16 വയസുള്ള രേഖകള്‍ സമര്‍പ്പിക്കുകയായിരുന്നു.
ജംഷഡ്പുര്‍ എഫ്.സിക്ക് വേണ്ടി ഗോള്‍ നേടിയതിനെ തുടര്‍ന്ന് പ്രായം കുറഞ്ഞ താരം എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വീണ്ടും ഗൗരവ് മുഖി വാര്‍ത്തകളില്‍ നിറഞ്ഞത്.
സംഭവം വിവാദമായതോടെ ഗൗരവിനെ മത്സരങ്ങളില്‍നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് നടത്തിയ അന്വേഷണത്തില്‍ വയസില്‍ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
2015ല്‍ അണ്ടര്‍ 16 കളിച്ചിരുന്ന സമയത്തും താരം വയസില്‍ കൃത്രിമം കാണിച്ചിരുന്നു. അന്നത്തെ മാനേജരും ഗൗരവിനെതിരേ മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."