സംഘര്‍ഷത്തുടക്കം?; ഉക്രെയിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു
കീവ്: ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. മോസ്‌കോയ്ക്ക് സമീപത്തെ ക്രിമിയയിലെ സമുദ്രഭാഗത്ത് വത്താണ് നടപടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കപ്പലുകളിലെ ജീവനക്കാര്‍ക്ക് നേരെ റഷ്യ വെടിയുതിര്‍ത്തതായും ജീവനക്കാര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. രണ്ട് സായുധ കപ്പലുകളും ഒരു നൗകയുമാണ് റഷ്യ പിടിച്ചെടുത്തിരിക്കുന്നത്.
തങ്ങളുടെ സമുദ്ര അതിര്‍ത്തിയിലേക്ക് ഉക്രൈന്‍ കപ്പലുകള്‍ പ്രവേശിച്ചതാണെന്നാണ് റഷ്യ പറയുന്നത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു റഷ്യയുടെ നടപടിയെന്നാണ് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പോറോഷെന്‍കോയുടെ വാദം.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലുമായി ഒരു അടിയന്തിര യോഗത്തിനായി റഷ്യ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.
പാശ്ചാത്യ ശക്തികളുമായി ഉക്രൈനുള്ള ബന്ധങ്ങള്‍ റഷ്യയെ അസ്വസ്ഥരാക്കിയിരുന്നു. ഇത്തരം കടന്നുകയറ്റത്തിലൂടെ പാശ്ചാത്യ ശക്തികളുടെ ആജ്ഞകള്‍ നടപ്പാക്കുകയാണ് ഉക്രൈന്‍ ചെയ്യുന്നതെന്നാണ് റഷ്യയുടെ ആരോപണം. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടാനും ശ്രമിക്കുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയെ ആശങ്കയോടെയാണ് മറ്റു രാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."