പിണറായി കൈവിട്ടു; ശശി വീണു; വിവാദം തീരില്ല
# ടി.കെ ജോഷി
കോഴിക്കോട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെിരേ ഒടുവില്‍ സി.പി.എം നടപടിയെടുത്തു. കൈകൊണ്ടത് സി.പി.എമ്മിന്റെ രണ്ടാമത്തെ ഏറ്റവും വലിയ അച്ചടക്ക നടപടി തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടും മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്റെ ഇടപെടലും നടപടിയിലേക്കുള്ള വഴിയില്‍ നിര്‍ണായകമായി. പാലക്കാട്ടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് ശശിക്കെതിരേ നപടിയ്ക്കും നടപടി നീളാനും ഒരര്‍ത്ഥത്തില്‍ ഇടയാക്കിയത്. ശശിക്കെതിരേയുള്ള ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാതി സംസ്ഥാന നേതൃത്വത്തിന് ലഭിച്ചപ്പോള്‍ തന്നെ പരാതിയുടെ പിന്നിലെ ഗൂഡാലോചനയും അന്വേഷിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.
സംസ്ഥാന സി.പി.എമ്മില്‍ വി.എസ്-പിണറായി ഗ്രൂപ്പ് പോര് സജീവമായി നിന്നപ്പോള്‍ പാലക്കാട് ജില്ലയിലെ പിണറായി അനുകൂലികളുടെ പ്രധാനിയായിരുന്നു പി.കെ ശശി. ഇതിനാല്‍ തന്നെ ശശിക്കെതിരേ ഉയര്‍ന്ന പാരയ്ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഇതിനെതിരേയും നടപടിയെടുക്കണമെന്നായിരുന്നു ഔദ്യേഗിക പക്ഷത്തിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ലൈംഗികാരോപണ പരാതി ചര്‍ച്ച ചെയ്ത സംസ്ഥാന സമിതിയില്‍ പിണറായി ഉറച്ച നിലപാടെടുത്തു. ' ചര്‍ച്ച ചെയ്യുന്നത് ഗൂഡാലോചനയല്ല, പരാതിയാണ്'. തുടര്‍ന്ന് പാര്‍ട്ടി നടപടിയെടുക്കുകയായിരുന്നു.
അങ്ങനെ അര നൂറ്റാണ്ടിനടുത്ത് പ്രവര്‍ത്തന പരിചയമുള്ള നേതാവിനെ 'ഫോണ്‍ ഹണി'യില്‍ സസ്‌പെന്‍ഷന്‍. പി.കെ ശശി കുറ്റക്കാരനാണെന്നും ഒരു മുതിര്‍ന്ന നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത തെറ്റ് ചെയ്തുവെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തി നടപടിയെടുത്തപ്പോള്‍ ഇനിയും പാര്‍ട്ടി വെല്ലുവിളി നേരിടുകയാണ്.
ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതോടെ പി.കെ ശശി ഇപ്പോള്‍ സി.പി.എം പ്രതിനിധിയല്ല. ഈ സാഹചര്യത്തില്‍ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് ഏത് രീതിയലുള്ള പ്രതിഫലിക്കുമെന്നാണ് ഇനി അറിയേണ്ടത്. പ്രതിപക്ഷം ഇത് മുഖ്യ ആയുധമാക്കും. എന്നാല്‍
പൊലിസ് കേസോ കോടതി പരാമര്‍ശമോ ഒന്നും ഇല്ലാത്തതിനാല്‍ സാങ്കേതികമായി പി.കെ ശശിക്ക് എം.എല്‍.എയായി തുടരാന്‍ കഴിയും. എന്നാല്‍ ശശി പാര്‍ട്ടി അംഗമെന്ന നിലയില്‍ ചെയ്ത തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു നടപടിയെടുത്തുവെന്നിരിക്കെ ഇത് ഒരു എം.എല്‍.എയുടെ സദാചാര ബോധത്തിന് മുന്‍പില്‍ തെറ്റല്ലേയന്ന ധാര്‍മിക ചോദ്യം സഭക്കകത്തും പുറത്തും ഉയര്‍ന്നേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."