യു.എസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെ മെക്‌സിക്കോ നാടുകടത്തും
മെക്‌സിക്കോ സിറ്റി: യു.എസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെ നാടുകടത്തുമെന്ന് മെക്‌സിക്കോ. മധ്യ അമേരിക്കയില്‍നിന്നുള്ള അഭയാര്‍ഥികള്‍ യു.എസ് അതിര്‍ത്തികളിലേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മെക്‌സിക്കോ നടപടി. അനധികൃതമായും അക്രമപരമായുമുള്ള നീക്കമാണിതെന്ന് മെക്‌സിക്കോ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മെക്‌സിക്കോയിലെ ടിജുവാന നഗരത്തിലൂടെ യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറുകണക്കിന് അഭയാര്‍ഥികള്‍ക്കുനേരെ യു.എസ് അതിര്‍ത്തി സേന ,മെക്‌സിക്കോ പൊലിസ് എന്നിവര്‍ ഇന്നലെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇവര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ടിജുവാന നഗരത്തില്‍ തമ്പടിക്കുകയായിരുന്നു. 500 അഭയാര്‍ഥികളാണ് യു.എസ് അതിര്‍ത്തിയിലേക്ക് കടക്കാന്‍ ഞായറാഴ്ച ശ്രമം നടത്തിയത് . അതിര്‍ത്തി പൂര്‍ണമായി അടയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചു.
കോടതി അനുമതി നല്‍കുന്നതുവരെ മെക്‌സിക്കോ അതിര്‍ത്തിയില്‍ തന്നെ അഭയാര്‍ഥികള്‍ തങ്ങണമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
യു.എസിലേക്ക് പ്രവേശിക്കാനായി 7500 അഭയാര്‍ഥികളാണ് മെക്‌സിക്കോ വഴി എത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ഹോണ്ടുറാസ്, മെക്‌സിക്കോ, ഇല്‍ സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മാതൃ രാജ്യത്തുള്ള ആക്രമണങ്ങള്‍ കാരണത്താലാണ് രാജ്യം വിടുന്നതെന്നും മികച്ച ജീവിതമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അഭയാര്‍ഥികള്‍ പറയുന്നത്. കാരവന്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന ഈ അഭയാര്‍ഥികള്‍ 4000 കി.മീ താണ്ടിയാണ് യു.എസിലേക്ക് എത്താന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."