തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കാം
കൊല്ലം: വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന് റദ്ദായ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഹാജരായോ ഓണ്‍ലൈനായോ
(ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി) രജിസ്ട്രേഷന് പുതുക്കാമെന്ന് കരുനാഗപ്പള്ളി എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു. 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്ടോബര്‍ 31വരെ രജിസ്ട്രേഷന് പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി പുതുക്കുന്നതിന് ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്ടോബര്‍ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി യഥാസമയം ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ നിയമനാധികാരി നല്കുന്ന നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അപേക്ഷ നല്കി സീനിയോറിറ്റി പുനഃസ്ഥാപിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."