കഥാകൃത്തിനെ ആക്രമിച്ച സംഭവത്തിലെ മുങ്ങിയ യുവാവ് കീഴടങ്ങി
ആനക്കര: യുവകഥാകൃത്തും സിനിമാഅസിസ്റ്റന്റ് സംവിധായകനുമായ ജിംഷാറിനെ ആക്രമിച്ചസംഭവത്തിലെ പൊലിസ് തിരയുന്നയുവാവ് കീഴടങ്ങി. ജിംഷാറിനെ തറവാട്ട് വീടിന് സമീപമുളളതും പരാതിയില്‍ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ട ജാഫറാണ് ചാലിശ്ശേരി എസ്.ഐ മുമ്പാകെ ഹാജരായത്. എന്നാല്‍ സംഭവത്തില്‍ ജാഫര്‍ നിരപരാധിയാണന്നതാണ് നിഗമനം.
പടച്ചോന്റെ ചിത്ര പ്രദര്‍ശ്ശനം എന്നപേരില്‍ കഥാസമാഹാരം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് സംഭവത്തിന് വഴിവെച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വാട്സാപ്പ് സന്ദേശം അയച്ചതല്ലാതെ ആക്രമണത്തില്‍ പങ്കില്ലെന്ന് ജാഫര്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ക്ക് ഒപ്പം ഹാജരായ ജാഫറിനെ കേസെടുക്കാതെ അവര്‍ക്കൊപ്പം വിടുകയും ചെയ്തങ്കിലും ശനിയാഴ്ചതുടര്ന്നും ചോദ്യംചെയ്യുമെന്ന് പൊലിസ് പറഞ്ഞു.
അതേസമയം, ജാഫറിന്റെ പേര് പ്രതിസ്ഥാനത്ത് മൊഴിനല്‍കിയ ജിംഷാര്‍ കണ്ടാലറിയാവുന്ന നാലുപേരേന്ന് മാറ്റിപറയുന്നത് പൊലീസിനെ വലക്കുന്നുണ്ട്. ജാഫരിന്റെ പേര് പരസ്യമായതോടെ ഭയന്നതാണ് മുങ്ങാന്‍ കാരണമെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞരണ്ടാഴ്ചമുമ്പാണ് രാത്രിയില്‍ കൂറ്റനാട് വെച്ച് ആക്രമിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."