തൊഴില്‍രഹിതരായ പട്ടികജാതിക്കാര്‍ക്ക് വായ്പ
പാലക്കാട്: സംസ്ഥാന പട്ടികജാതി -വര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന 'ലഘു വ്യവസായ യോജന'പദ്ധതി പ്രകാരം തൊഴില്‍രഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് വായ്പ നല്‍കും. മൂന്ന് ലക്ഷമാണ് വായ്പ തുക. പ്രായം 18നും 50നും മധ്യേ.
കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയാവണം. വായ്പാ തുക വിനിയോഗിച്ച് കൃഷി ഭൂമി വാങ്ങല്‍മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെയുള്ള വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ സംരംഭത്തിലും ഏര്‍പ്പെടാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. കോര്‍പ്പറേഷനില്‍നിന്ന് മുമ്പ് ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ് ലോണ്‍മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. വായ്പാ തുക ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.
താത്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ മാനേജര്‍, കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, നൈാന്‍സ് കോംപ്ലക്‌സ്, മേട്ടുപ്പാളയം സ്ട്രീറ്റ്, പാലക്കാട് - 678 001 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0491-2544411.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."