ന്യുമോണിയ മരണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
പാരിസ്: ലോകത്ത് ഏറ്റവുമധികം കുട്ടികള്‍ മരണപ്പെടാനിടയാക്കുന്നത് ന്യുമോണിയയെന്ന് അന്താരാഷ്ട്ര ഹെല്‍ത്ത് ആന്‍ഡ് ചില്‍ഡ്രന്‍സ് ഏജന്‍സി. ഓരോ 39 സെക്കന്‍ഡിലും ഈ രോഗം മൂലം ഒരു കുഞ്ഞ് മരണപ്പെടുന്നു. ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമായിട്ടും ന്യുമോണിയ ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചത് അഞ്ചു വയസിനു താഴെയുള്ള എട്ടു ലക്ഷം കുട്ടികളാണ്. ലോക ന്യുമോണിയ ദിനത്തോടനുബന്ധിച്ചാണ് സംഘടന ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഓരോ ദിവസവും 2,200 കുട്ടികളാണ് ന്യുമോണിയ ബാധിച്ച് മരിക്കുന്നതെന്ന് യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹെന്റിയേറ്റ ഫോറെ പറഞ്ഞു.
ഈ രോഗം ബാധിച്ച് കൂടുതല്‍ കുട്ടികള്‍ മരിച്ച രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തുണ്ട്. 1,27,000 കുട്ടികളാണ് കഴിഞ്ഞവര്‍ഷം ഇതുമൂലം ഇന്ത്യയില്‍ മരിച്ചത്. ഒന്നാമതുള്ള നൈജീരിയയുടെ തൊട്ടു പിന്നിലാണ് ഇന്ത്യ. പാകിസ്താനാണ് മൂന്നാമത്. കോംഗോ, എത്യോപ്യ എന്നിവ ഇന്ത്യയെക്കാള്‍ എത്രയോ പിന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."