അഞ്ച് ജില്ലകളിലായി ദിലീപിന് 21.67 ഏക്കര്‍ ഭൂമി; ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതായി പരാതി
തിരുവനന്തപുരം: നടന്‍ ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതായി പ്രാഥമിക കണ്ടെത്തല്‍. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി 21 ഏക്കര്‍ ഭൂമിയാണ് ദിലീപ് കൈവശംവച്ചിരിക്കുന്നത് പറയുന്നു.
ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരാള്‍ക്ക് കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് ജില്ലാ കളക്ടര്‍മാര്‍ ദിലീപിന്റെ ഭൂമിയിടപാടിനെ കുറിച്ച് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകീട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള ആറ് ഏക്കര്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
അതിനിടെ, വടക്കന്‍ പറവൂര്‍ കരുമാലൂര്‍ പുറപ്പിള്ളിക്കാവില്‍ നടന്‍ ദിലീപ് കയ്യേറിയതായി ആരോപണമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടി പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."