HOME
DETAILS
MAL
പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു
backup
July 28 2017 | 09:07 AM
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജി വെച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ശരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രിംകോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്.
ഷെരീഫിനെതിരെ ക്രിമിനല്‍ കോസെടുക്കണമെന്നും അദ്ദേഹവും കുടുംബവും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അഞ്ചംഗ ബെഞ്ച് ഐക്യകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശരീഫും കുടുംബവും വിചാരണക്ക് വിധേയരാവേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."