ബി.ജെ.പി- സി.പി.എം സംഘര്‍ഷം: മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്റലിജന്‍സ് മേധാവി
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍. ഇന്നലെ രാത്രി ഒമ്പത് മണിയ്ക്ക് തന്നെ രേഖാമൂലം പൊലിസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെയും നേതാക്കള്‍ക്കു നേരെയും ആക്രമണസാധ്യതയുണ്ടെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ തുടര്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായും ജാഗ്രത പുലര്‍ത്താന്‍ ഉത്തരമേഖല എ.ഡി.ജി.പിക്കും തൃശൂര്‍ റേഞ്ച് ഐ.ജിയ്ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് യാസിന്‍ പറഞ്ഞു.
ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായാണ് തലസ്ഥാനത്ത് ആക്രമണങ്ങള്‍ ഉണ്ടായത്.ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നശിപ്പിച്ചു. ഓഫിസിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെയോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും കല്ലേറുണ്ടായി. വീടിനും കാറിനും കേടുപാടു സംഭവിച്ചു. പലയിടത്തും ഇരുപാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടെ വീടിനു നേരെയും ആക്രമണമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."