സോഷ്യല്‍മീഡിയ ചോദിക്കുന്നു: പനാമ രേഖയില്‍ പേരുള്ള അമിതാഭ് ബച്ചനടക്കമുള്ളവരുടെ കേസ് എന്തായി?
ന്യൂഡല്‍ഹി: പനാമ കള്ളപ്പണ ഇടപാടുസംബന്ധിച്ചു പുറത്തുവന്ന രേഖകളില്‍ പേരുവന്നതിനെത്തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയതിനു പിന്നാലെ അതേരേഖയില്‍ പരാമര്‍ശിക്കുന്ന ഇന്ത്യക്കാരുടെ കേസുകള്‍ എന്തായി എന്ന് സോഷ്യല്‍മീഡിയയില്‍ സജീവചര്‍ച്ച.
നിലവില്‍ രേഖയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരെ കുറിച്ചുള്ള കേസ് എസ്.ഐ.ടി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുമ്പാകെയുണ്ട്. എസ്.ഐ.ടി രൂപീകരിക്കുന്നതു സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് വേനലവധിക്ക് മുമ്പ് സുപ്രിംകോടതി സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു.
എന്നാല്‍ ഈ കേസ് വേനലവധി കഴിഞ്ഞ് കോടതി തുറന്ന ശേഷം ഇതുവരെ പരിഗണിച്ചിട്ടില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായ നികുതി വകുപ്പ്, റിസര്‍വ്വ് ബാങ്ക് എന്നിവയും കേസ് അന്വേഷിച്ചുവരികയാണ്.
നികുതി വെട്ടിച്ച് വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ മൊസാക് ഫോനെസ്‌കയുടെ രേഖകള്‍ അജ്ഞാത സ്രോതസ് വഴി ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങ് ചോര്‍ത്തി രാജ്യാന്തരതലത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ (ഐ.സി.ഐ.ജെ) വഴി പങ്കുവെക്കുകയായിരുന്നു.
കൂട്ടായ്മയില്‍ അംഗമായ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് പനാമാരേഖയിലെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ടത്. പനാമയിലെ നിയമ സ്ഥാപനമാണ് മൊസാക് ഫൊനെസ്‌ക. ആദായ നികുതി വകുപ്പ് അന്വേഷണ വിഭാഗം ഇ.ഡിക്കു നല്‍കിയ പട്ടികയിലെ 192 ഇന്ത്യക്കാരില്‍ 137 പേര്‍ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബോധ്യമായിരുന്നു. വിദേശ വിനിയമ ചട്ടത്തിലെ (ഫെമ) പ്രകാരം 137പേര്‍ക്കും കത്തയച്ചത് മാത്രമാണ് ഈ കേസിലെ ഇന്ത്യന്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നുള്ള ഏകനീക്കം.
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, വ്യവസായികളായ സമീര്‍ ഗെഹ്‌ലോട്ട്, കെ.പി സിങ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുപ്പമുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, അന്തരിച്ച അധോലോക നേതാവ് ഇഖ്ബാല്‍ മിര്‍ച്ചി, ലോക്‌സത്ത പാര്‍ട്ടി ഡല്‍ഹി ഘടകം മുന്‍ അധ്യക്ഷന്‍ അനുരാഗ് കെജ്‌രിവാള്‍, മുന്‍ ദേശീയ ക്രിക്കറ്റ് താരവും ബംഗാള്‍ ടീം കോച്ചുമായിരുന്ന അശോക് മല്‍ഹോത്ര, മധ്യപ്രദേശ് സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച ഇന്‍ഡോര്‍ സ്വദേശി പ്രഭാഷ് സങ്കല്‍ തുടങ്ങിയവരാണ് പനാമരേഖയില്‍ പരാമര്‍ശമുള്ള ഇന്ത്യക്കാര്‍.
നിലവില്‍ ജി.എസ്.ടിക്കു വേണ്ടി നരേന്ദ്രമോദി സര്‍ക്കാരിന്റെ അംബാസഡര്‍ കൂടിയാണ് ബച്ചന്‍. ട്വിറ്ററിലും ഫേസ്ബുക്കിലുമായി നിരവധി പേരാണ് പനാമരേഖ സംബന്ധിച്ച കേസ് ഇഴഞ്ഞുനീങ്ങുന്നതിനെ വിമര്‍ശിക്കുന്നത്. പനാമ കേസില്‍ ആരോപണവിധേയനായ ബച്ചനെ ജി.എസ്.ടി അംബാസഡറാക്കിയ നടപടിയെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."