അഴകിന്റെ അതിഥികള്‍ നിറഞ്ഞ് ഉഷടീച്ചറുടെ ഉദ്യാനം
പെരിയ: വിദ്യാലയത്തില്‍ നിന്നും വിരമിച്ചപ്പോള്‍ നിര്‍മാണം തുടങ്ങിയ പൂന്തോട്ടം വീട്ടിനകത്തും പുറത്തും മട്ടുപ്പാവിലും സിറ്റൗട്ടിലും നിറഞ്ഞു കവിഞ്ഞു. മൂന്നുവര്‍ഷത്തെ വിരമിക്കല്‍ ജീവിതം കൊണ്ടു വീടിനെ ഉദ്യാനമാക്കിയ അധ്യാപിക സ്വന്തമാക്കിയത് ഏറ്റവും വലിയ പൂച്ചെടികളുടെ ശേഖരം. പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 2016ലാണ് ഉഷ നാരായണന്‍ എന്ന സയന്‍സ് അധ്യാപിക വിരമിച്ചത്.
പഠിപ്പിച്ച സ്‌കൂളിനു മുന്നില്‍ തന്നെ നിര്‍മിച്ച നന്ദനത്തില്‍ വിശ്രമ ജീവിതം ഉദ്യാനമൊരുക്കുന്നതിലായി. മര്‍ച്ചന്റ് നേവിയില്‍ നിന്നും വിരമിച്ച ഭര്‍ത്താവ് നാരായണനും ടീച്ചര്‍ക്ക് ഉദ്യാനപാലനത്തില്‍ ഉറച്ച കൂട്ടായി.
500ലേറെ വരുന്ന ഓര്‍ക്കിഡുകളാണ് ടീച്ചറുടെ ഉദ്യാന പ്രധാനശേഖരം. ഡെന്‍ഡ്രോബിയം, ഓണ്‍സിഡിയം, കാറ്റലിയ, ഫെനലോപ്‌സിസ്, റെനാന്‍ഡ്ര, ടുലുമിന, മൊക്കാറ, വാന്റ, ഹോയ തുടങ്ങി ഇവയുടെ പട്ടിക നീളുന്നു.
ആന്തുറിയം ട്രോപിക്കല്‍, വൈറ്റ് ലേഡി, അഗ്‌നിഹോത്രി തുടങ്ങി വിവിധ ഇനത്തിലും വിവിധ നിറത്തിലുമുള്ള 300ഓളം ആന്തുറിയമാണ് അടുത്ത ആകര്‍ഷണം.
പൂക്കളുടെ ഇനങ്ങളുടെ കേന്ദ്രമായ തായ്‌ലന്റില്‍ നിന്നും എത്തിയ അതിഥികളും കുറവല്ല. ഓര്‍ക്കിഡുകളില്‍ അഡേനിയം ഇനത്തില്‍പെട്ട വിവിധ നിറത്തിലുള്ളവയുണ്ട്്. ഡെസേര്‍ട്ട് റോസ് എന്നാണ് ഇവയെ അറിയപ്പെടുന്നത്.
പത്തുമണി പൂവെന്ന് അറിയപ്പെടുന്ന പോര്‍ടിലാപ് അതിമനോഹരിയാണ്. തായ്‌ലന്റില്‍ നിന്ന് ഇറക്കുമതി ചെയ്‌തെടുത്തതാണ്. ക്രിപ്താന്തസ് എന്ന കൈതച്ചക്ക അതിസുന്ദരിയായ ഇനമാണ്. 50 തരം റോസുകളാണ് മറ്റൊരു കളക്ഷന്‍.
40 തരം ബോഗേണ്‍വില്ലകള്‍, അലങ്കാര ചെടികളില്‍ ബിഗോണിയ, സിംഗോണിയം, അഗ്ലോണിയ തുടങ്ങി 40 തരം. പീച്ച്, ബ്ലു, പിങ്ക് തുടങ്ങിയ ഇനത്തില്‍പെട്ട ആമ്പലുകളുമുണ്ട്.
താമകളും ഈ ഉദ്യാനത്തില്‍ കാഴ്ചയുടെ സുഗന്ധമാണ്. ചേമ്പ്, ഇല വര്‍ത്തില്‍പെട്ട കലാഡിയം,ക്രോട്ടണുകള്‍ കോളിസുകള്‍ 40 തരം, എന്നിവയും മറ്റൊരു ആകര്‍ഷകമാണ്. 30തരം ചെമ്പരത്തി, യഥേഷ്ടം ഔഷധ ചെടികള്‍ എന്നിവയ്ക്കു പുറമെ തായലന്റ് ഇനത്തില്‍പെട്ട പത്തുമണിപൂവ് പലതരങ്ങളാണുള്ളത്. ആഫ്രിക്കല്‍ വയലറ്റ് പത്തുതരം, അലങ്കാര പനകള്‍, ഇല വര്‍ഗത്തില്‍പെട്ട കനകാംബരം , ബിഗോണിയ തുടങ്ങി അലങ്കാര ചെടികള്‍ക്ക് കണക്കുകളില്ല.
കാബേജ്, കോളിഫ്‌ലവര്‍, പാഷന്‍ ഫ്രൂട്ട്, മാവിന്‍തരങ്ങള്‍, കാപ്‌സികോ തുടങ്ങിമൂന്നുവര്‍ഷം കൊണ്ട് ഉഷടീച്ചര്‍ വളര്‍ത്തിയെടുത്ത ഉദ്യാനം അത്ര ചെറുതൊന്നുമല്ല. പെരിയ കൃഷിഭവന്‍ ഓഫിസറും ജീവനക്കാരും ഏറെ സഹായം ചെയ്തതുവഴിയാണ് ഇത്രയും പരിപാലിക്കാനും വളര്‍ത്താനും സാധിച്ചതെന്ന് ടീച്ചര്‍ പറയും. വാണിജ്യാടിസ്ഥാനത്തിലേക്ക് മാറാന്‍ കൃഷിവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഗ്രൗണ്ട് ഓര്‍ക്കിഡ് മാത്രമാണ് വില്‍പനക്ക് ഒരുക്കിയത്. എല്ലാ ഇനങ്ങളും വില്‍പനക്ക് ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഉഷ ടീച്ചര്‍ പറഞ്ഞു.ഉഷ നാരായണന്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. നയന സനില്‍, ലയന നിഖില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."