HOME
DETAILS
MAL
'എം' എന്നത് മാണി ആയിട്ടുതന്നെ നിലനില്‍ക്കട്ടെയെന്ന് കോടിയേരി
backup
August 07 2016 | 13:08 PM
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം എന്നത് മാണി ആയിട്ടുതന്നെ നിലനില്‍ക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അതിനെ മാര്‍ക്സിസ്റ്റ് ആക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ എം എന്നത് മോദി ആക്കാതിരിക്കാന്‍ മാണിയും ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ എന്‍ഡിഎയില്‍ വരുന്നതു സംബന്ധിച്ച് കെ.എം മാണി ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. അതിനാല്‍ എന്‍ഡിഎയില്‍ അതു ചര്‍ച്ചാവിഷയമല്ലെന്നും കുമ്മനം പറഞ്ഞു.
അതേസമയം മാണി യുഡിഎഫ് വിട്ടതില്‍ ഇടപെടേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്ിന്റെ തീരുമാനം. ഘടകകക്ഷികള്‍ക്ക് അനാവശ്യമായി വഴങ്ങിയതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ഹൈക്കമാന്റ്ിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."