HOME
DETAILS
MAL
ഇടവെട്ടി ഔഷധസേവ ഓഗസ്റ്റ് ഒന്നിന്
backup
July 28 2017 | 18:07 PM
തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഔഷധസേവ ആഗസ്ത് ഒന്നിന് നടക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്ക്കടകമധ്യത്തില് ക്ഷേത്രത്തില്‍ നിന്നും പൂജിച്ച് നല്കുന്ന ഔഷധക്കൂട്ട് ഭക്തര്‍ സേവിക്കുന്ന ചടങ്ങാണിത്. ഉച്ചയ്ക്ക് ഒന്നര വരെയാണ് ഔഷധസേവ.
ഔഷധസേവയുടെ ചടങ്ങുകള്‍ ജൂലൈ 31ന് വൈകിട്ട് അഞ്ചിന് ആരംഭിക്കും. തൃശൂര്‍ തെക്കേമഠത്തില്‍ നിന്നുള്ള വേദപണ്ഡിതര്‍ നേതൃത്വം നല്‍കും. ഔഷധസേവയ്ക്കു ശേഷം ഗംഗാജലം ഭക്തര്‍ക്ക് നല്‍കും. തുടര്‍ന്ന് ഔഷധക്കഞ്ഞി കൂടി കഴിച്ചാണ് ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്. ചടങ്ങില്‍ വിശിഷ്ടാതിഥിയായി രാമേശ്വരം മഹാരാജാവ് ബാബു ഷണ്മുഖദാസ് സേതുപതി മഹാരാജ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."