ആനകൊമ്പ് വേട്ട: ഒരാളെ പിടികൂടി
മണ്ണാര്‍ക്കാട്: മേഖലയില്‍ ആനകൊമ്പ് വേട്ടയുമായി ബന്ധപ്പെട്ട് പയ്യനെടം സ്വദേശി പിടിയില്‍. ആനകൊമ്പ് വില്ക്കാന് ശ്രമം നടത്തുന്നതിനിടെ പയ്യനെടം കുണ്ടുള്ളി വീട്ടില്‍ പ്രദീപ് (47) ആണ് രണ്ട് ആനകൊമ്പ് സഹിതം പിടിയിലായത്. പാലക്കാട് ഫ്ളയിംങ് സ്ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്ളയിംങ് സ്ക്വാഡ്, നെല്ലിയാംമ്പതി റെയ്ഞ്ചുകളിലെ ജീവനക്കാര്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ആനകൊമ്പുകള്‍ കുറച് നാളുകളായി തന്റെ കൈവശം ഉണ്ടായിരുന്നതായി പ്രതി സമ്മതിച്ചു. ഒരു ലക്ഷം രൂപക്കാണ് പ്രതി ആനകൊമ്പ് വില്‍പ്പനക്കായി ശ്രമിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ചന്ദന ലോബി മുഖേനയാണ് പ്രതിയുടെ കൈയില്‍ കൊമ്പ് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍നടപടികള്‍ക്കായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സേറ്റഷനില്‍ എത്തിച പ്രതിയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. കൂട്ട് പ്രതികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബാങ്ക് ജീവനക്കാരനായിരിക്കെ ആഭരണങ്ങള്‍ തിരിമറി നടത്തിയ കേസില്‍ പ്രതി കൂടിയാണ് ഇയാള്‍. റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ എം. യുസഫ്, രമേശന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ആര് അജയന്, വി. ഉണ്ണികൃഷ്ണന്, ശ്രീജിത്ത്, വി. വിനീത്, എം. ജിജു, പി. ബാബു, അനീഷ്, ആര്. സുര്യപ്രകാശന്, എ.എ മുരളീധരന്, ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."