HOME
DETAILS

വേങ്ങശ്ശേരി അകവണ്ട തടയണക്കായുള്ള ഫണ്ട് അസാധുവായി

  
backup
November 27 2018 | 09:11 AM

%e0%b4%b5%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%95%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%95

ഒറ്റപ്പാലം:വേങ്ങശ്ശേരി അകവണ്ട തടയണക്കായുള്ള ഫണ്ട് അസാധുവായി. 25 ലക്ഷം രൂപയാണ് വിനിയോഗിക്കാനാവാതെ റദ്ദായത്. ഇതോടെ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ വേങ്ങശ്ശേരി അകവണ്ട തോടിനു കുറുകെ സ്ഥിരം തടയണ നിര്‍മിക്കുന്നതിനായുള്ള പദ്ധതികളൊന്നും നടന്നില്ലെന്ന പരാതി ശക്തമായി. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിച്ചെങ്കിലും ഇതുവരെയും പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഫണ്ട് അനുവദിച്ചിരുന്നത്. അമ്പലപ്പാറ വേങ്ങശ്ശേരി പ്രദേശങ്ങളിലെ വാര്‍ഡുകളിലെ വികസനത്തിനായി പ്ലാന്‍ ഫണ്ടില്‍ നീക്കിവെച്ചിരുന്ന തുക പഞ്ചായത്ത് ഭരണസമിതി വേങ്ങശ്ശേരി അകവണ്ട തോടിലെ തടയണക്കായി മാറ്റിവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അംഗങ്ങളുടെ എതിര്‍പ്പ് ബോര്‍ഡ് യോഗത്തില്‍ പ്രകടമായി. 2019-20 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന ഗ്രാമപഞ്ചായത്ത് വേങ്ങശ്ശേരി അകവണ്ട തടയണക്കായി നീക്കിവെച്ച ഫണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനാവാതെ അസാധുവായ നിലയിലാണ്.
പദ്ധതിയുടെ നിര്‍വഹണം എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗം ഏറ്റെടുക്കാത്തതാണ് മുഖ്യകാരണം. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തിനായി ഗ്രനാമപഞ്ചായത്ത് സമീപിച്ചിട്ടില്ലെന്നും പരാതിയുയര്‍ന്നു. ഭീമമായ സംഖ്യ പഞ്ചായത്തും ജില്ലാ പഞ്ചായത്തും അനുവദിച്ചതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലും താല്‍ക്കാലിക തടയണ പ്രവര്‍ത്തികളൊന്നും നടന്നതുമില്ല. മെറ്റീരിയല്‍ ഫണ്ട് ഉപയോഗിച്ചുള്ള തൊഴിലുറപ്പുപദ്ധതി പോലും അമ്പലപ്പാറ പഞ്ചായത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
വേങ്ങശ്ശേരി മുതല്‍ അമ്പലപ്പാറ വരെയുള്ള മേഖലകളിലെ പ്രദേശവാസികളുടെ ഏക കുടിവെള്ള ആശ്രയമാണിത്. വേനല്‍ക്കാലങ്ങളില്‍ കാഞ്ഞിരപുഴ കനാല്‍ വഴി വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും നിലവിലുണ്ട്. പമ്പ് ഹൗസും കിണറും സ്ഥിതിചെയ്യുന്ന വേങ്ങശ്ശേരി അകവണ്ട പാലത്തിനുസമീപം തോടിന് കുറുകെ ബണ്ട് കെട്ടി നിര്‍ത്തിയാല്‍ മാത്രമേ ജലസംരക്ഷണം സാധ്യമാവുകയുള്ളൂ. താല്‍ക്കാലിക തടയണക്കായി അടിയന്തരമായി ഫണ്ട് അനുവദിച്ച് വേനലിനു മുന്‍പ് ബണ്ട് നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago