ശബരിമലയില്‍ നിരീക്ഷണത്തിനായി ഹൈക്കോടതിയുടെ പ്രത്യേക സമിതി; പൊലിസിന് വിമര്‍ശനം
കൊച്ചി: ശബരിമലയില്‍ നിരീക്ഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ച് ഹൈക്കോടതി. റിട്ടയര്‍ ജഡ്ജിമാരായ ജസ്റ്റിസ് പി.ആര്‍ രമണ്‍, ജസ്റ്റിസ് സിരിജഗന്‍, ഹേമചന്ദ്രന്‍ ഐ.പി.എസ് എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്.
ഈ തീര്‍ത്ഥാടനകാലത്തേക്കാണ് നിരീക്ഷകരുടെ നിയമനം. അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, പൊലിസിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. പൊലിസിന് മാന്യമായി പരിശോധന നടത്താമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ശബരിമലയില്‍ മുറികള്‍ പൂട്ടാന്‍ നിര്‍ദ്ദേശിച്ചത് എന്തിനാണ്. ശബരിമലയിലെ താമസ സൗകര്യങ്ങള്‍ അടപ്പിക്കാന്‍ ഏത് സാഹചര്യത്തിലാണ് പൊലിസ് നോട്ടീസ് നല്‍കിയത്. പമ്പയില്‍ സൗകര്യം ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പൊലിസ് നോട്ടീസ് അന്ന് തന്നെ പിന്‍വലിച്ചു എന്ന് എ.ജി പറയുന്നു. എന്നാല്‍ പിന്‍വലിച്ചത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയില്ലെന്നും കോടതിയുടെ വിമര്‍ശിച്ചു.
കെ.എസ്.ആര്‍.ടി.സി തുടര്‍ച്ചയായി സര്‍വ്വീസ് നടത്തണം. ഭക്ഷണവും വെള്ളവും ദിവസം മുഴുവന്‍ ലഭ്യമാക്കണം. അതിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങള്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."