സ്വന്തം മാതാവിനെ സ്‌നഹിക്കാത്തവരാണ് പശു സ്‌നേഹവുമായി നടക്കുന്നത്: സ്വാമി വിശ്വഭദ്രാനന്ദ
പെരുമ്പാവൂര്‍: പശുവിന്‍ സ്‌നേഹവുമായി നടക്കുന്നവര്‍ക്ക് സ്വന്തം മാതാവിനെ സ്്‌നേഹിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു.
ഹിന്ദു മതത്തിന്റെ അപ്പലോസ്തന്‍മാരായി ഭാവിക്കുന്നവര്‍ ഇതുവരെ ഹിന്ദു വേദഗ്രന്ഥമായ ഭഗവത് ഗീതയെക്കുറിച്ച് ഒരു വാക്ക് പോലും എഴുതിയിട്ടില്ല. അസഹിഷ്ടണുതയുടെ വക്താവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് 9000 പ്രാവശ്യം ഭഗവത് ഗീത ഇംപോസിഷന്‍ എഴുതിക്കുകയാണ് ചെയ്യേണ്ടതന്നും അദ്ദേഹം പറഞ്ഞു.
ഭാരതം മുഴുവന്‍ സന്യാസിയായി സഞ്ചരിച്ചിട്ടും 75 വര്‍ഷത്തോളം പഴക്കമുള്ള ഒരു ഗോമാതാ ക്ഷേത്രവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് ചരിത്ര പരമായി യാതൊരുവിധ തെളിവില്ലെന്നും പറഞ്ഞ അദ്ദേഹം ഫാസിസത്തെനെതിരായ സമസ്തയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."