HOME
DETAILS
MAL
പാരമ്പര്യ ചികിത്സ പ്രോത്സാഹിപ്പിക്കും: മന്ത്രി ശൈലജ
backup
November 14 2019 | 18:11 PM
തിരുവനന്തപുരം: ആയുര്‍വേദ രംഗത്ത് പാരമ്പര്യ ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ടൂറിസം രംഗത്ത് ഉള്‍പ്പെടെ ഏറെ സാധ്യതകളുള്ള മേഖലയാണ് പാരമ്പര്യ ചികിത്സ. എന്നാല്‍ പാരമ്പര്യ ചികിത്സയെന്ന പേരില്‍ വ്യാജ ചികിത്സാ രീതികള്‍ നടപ്പാക്കുന്നത് കണ്ടുവരുന്നുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ നേതൃത്വത്തില്‍ പരമ്പരാഗത ചികിത്സാ രീതികള്‍ കൂടുതല്‍ സജീവമായി നടപ്പാക്കുന്നത് പരിഗണിക്കുമെന്നും സി.കെ നാണുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."