ശിശുദിന റാലിയില്‍ നെഹ്റുവിനു പകരം മോദിയുടെ ചിത്രം
കായംകുളം: അങ്കണവാടിയില്‍ നടത്തിയ ശിശുദിന റാലിയില്‍നിന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയ നടപടി വിവാദമാകുന്നു. നഗരസഭാ 34 -ാം വാര്‍ഡിലെ അങ്കണവാടിയില്‍ സംഘടിപ്പിച്ച ശിശുദിന റാലിയിലായിരുന്നു സംഭവം.
വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി.അശ്വനീദേവിന്റെ നേതൃത്വത്തിലായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനര്‍ തയാറാക്കിയത്.
വ്യാഴാഴ്ച രാവിലെ അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ റാലിക്കു തയാറായ ഘട്ടത്തില്‍ ബാനര്‍ എടുത്തപ്പോഴാണ് നെഹ്റുവിനെ ഒഴിവാക്കിയത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
അങ്കണവാടി ജീവനക്കാരോട് വിവരം ആരാഞ്ഞപ്പോള്‍ അവരും ഇത് ശ്രദ്ധിച്ചിരുന്നില്ല. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെഹ്റുവിന്റെ ചിത്രം ബാനറില്‍ സ്ഥാപിച്ചു. ഇതറിഞ്ഞ് അവിടെ എത്തിയ ബി.ജെ.പി കൗണ്‍സിലര്‍ രോഷാകുലനായി ബാനര്‍ തട്ടിമാറ്റി നെഹ്റുവിന്റെ ചിത്രം മാറ്റി.
രക്ഷിതാക്കളെയും അങ്കണവാടി ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും റാലി നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറില്‍ നെഹ്റുവിന്റെ ഫോട്ടോ കൂടി ഒട്ടിച്ച് റാലി നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."