HOME
DETAILS
MAL
തയ്യല്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി രാമകൃഷ്ണന്‍
backup
November 14 2019 | 18:11 PM
തിരുവനന്തപുരം: അംശാദായവും തൊഴിലുടമാ വിഹിതവും വര്‍ധിപ്പിച്ച് തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂന്നര വര്‍ഷത്തിനുള്ളില്‍ 179,83,42,088 രൂപ പെന്‍ഷന്‍ വിതരണത്തിനായി തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് അനുവദിച്ചു. മുന്‍ സര്‍ക്കാര്‍ ബോര്‍ഡിലെ പെന്‍ഷന്‍ വിതരണത്തിനായി 36,96,28,200 രൂപ മാത്രമാണ് അനുവദിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."