HOME
DETAILS

റവന്യൂ ചെലവില്‍ 65 ശതമാനം വര്‍ധന

  
backup
November 14 2019 | 18:11 PM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-65-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b5

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ ചെലവില്‍ വന്‍ വര്‍ധനയുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ധനമന്ത്രി ടി.എം തോമസ് ഐസക്കിനുവേണ്ടി മന്ത്രി വി.എസ് സുനില്‍കുമാറാണ് നിയമസഭയില്‍ വച്ചത്.
2017-18ല്‍ അവസാനിച്ച കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റവന്യൂ ചെലവ് 99,948 കോടിയാണ്. 2013-14ല്‍ അവസാനിച്ച അഞ്ചുവര്‍ഷത്തെ ചെലവാകട്ടെ 60,486 രൂപയും. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ റവന്യൂ ചെലവില്‍ 65 ശതമാനം വര്‍ധനയുണ്ടായെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. റവന്യൂ ചെലവില്‍ മാറ്റിവയ്ക്കാന്‍ പറ്റാത്ത ചെലവിന്റെ വിഹിതം 2016-17ലെ 63 ശതമാനത്തില്‍നിന്നും 2017-18ല്‍ 69 ശതമാനമായി വര്‍ധിച്ചു. റവന്യൂ വരവിന്റെ 18 ശതമാനം പലിശ നല്‍കാനും 24 ശതമാനം പെന്‍ഷനുവേണ്ടിയുമാണ് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ചത് എന്നത് ആശയങ്കയുണ്ടാക്കുന്നെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റവന്യൂ കമ്മി 2016-17ലെ 15,484 കോടിയില്‍നിന്നും 2017-18ല്‍ 16,928 കോടിയായി വര്‍ധിച്ചു. ധനക്കമ്മി 2016-17ല്‍ 26,488 കോടി ആയിരുന്നത് 2017-18ല്‍ 26,838 കോടിയായും ഉയര്‍ന്നു.
സംസ്ഥാനത്തിന്റെ റവന്യൂ വരവ് വര്‍ധിച്ചതായും സി.എ.ജി രേഖപ്പെടുത്തുന്നു. 2013-14ല്‍ റവന്യൂ വരവ് 49,177 കോടി ആയിരുന്നത് 2017-18ല്‍ 83,020 കോടിയായപ്പോള്‍ 69 ശതമാനത്തിന്റെ വര്‍ധനയാണ് അവസാന അഞ്ചുവര്‍ഷക്കാലത്ത് ഉണ്ടായത്.
പക്ഷേ, സംസ്ഥാന റവന്യൂ വരുമാനത്തിന്റെ മുഖ്യ സ്രോതസായ തനതു നികുതി വരവിന്റെ വിഹിതം 2013-14ല്‍ 65 ശതമാനമായിരുന്നത് 2017-18ല്‍ എത്തുമ്പോള്‍ 56 ശതമാനമായി കുറഞ്ഞു. ഇത് താരതമ്യം ചെയ്യുമ്പോള്‍ നികുതി വരുമാനത്തിന്റെ കുറഞ്ഞ വളര്‍ച്ചാ നിരക്കിനെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ നികുതിയിതര വരുമാനത്തിന്റെ 81 ശതമാനം ലോട്ടറി വില്‍പ്പനയില്‍ നിന്നുള്ളതാണ്. ഈ വരുമാനം 9,034 കോടി ആയിരുന്നത് നടപ്പുവര്‍ഷത്തില്‍ സമ്മാനം നല്‍കല്‍, ഏജന്റ് കമ്മിഷന്‍ എന്നിവയില്‍ 7,628 കോടിയുടെ ചെലവ് വന്നതുകാരണം ഭാഗ്യക്കുറിയില്‍നിന്നുള്ള അറ്റാദായം 1,406 കോടിയായി ഇടിഞ്ഞെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
നടപ്പുവര്‍ഷം മൂലധന ചെലവ് 1,377 കോടി കുറഞ്ഞു. മൊത്തം ചെലവില്‍ മൂലധന ചെലവിന്റെ വിഹിതം 2016-17ലെ 10 ശതമാനത്തില്‍നിന്നും 2017-18ല്‍ എട്ട് ശതമാനമായാണ് കുറഞ്ഞത്. മൊത്തം ചെലവില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലുള്ള സംസ്ഥാന ചെലവിന്റെ വിഹിതം പൊതുവിഭാഗങ്ങളിലുള്ള സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്. മൊത്തം ചെലവില്‍ മൂലധന ചെലവിന്റെയും വികസന ചെലവിന്റെയും വിഹിതം പൊതുവിഭാഗങ്ങളിലുള്ള സംസ്ഥാനങ്ങളിലേതിനെക്കാള്‍ കുറവായിരുന്നുവെന്നും സി.എ.ജി പറയുന്നു. പത്താം ധനകമ്മിഷന്റെ ശുപാര്‍ശപ്രകാരമുള്ള കേന്ദ്രവിഹിതത്തില്‍ 251.80 കോടി രൂപയുടെ കുറവുണ്ടായി. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമാണ് കുറഞ്ഞത്.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃത കോര്‍പ്പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍, കൂട്ടുടമ കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നടത്തിയ നിക്ഷേപത്തില്‍നിന്നും ലഭിച്ച ശരാശരി ആദായം 1.44 ശതമാനമായിരുന്നു. അതേസമയം ഇക്കാലയളവില്‍ 7.24 ശതമാനം ശരാശരി പലിശ നല്‍കി. കടമെടുപ്പിന് ചെലവായ 7.48 ശതമാനത്തെ അപേക്ഷിച്ച് സര്‍ക്കാര്‍ നല്‍കിയ വായ്പകള്‍ക്കും മുന്‍കൂറുകള്‍ക്കുമായി 2017-18ല്‍ ലഭിച്ച പലിശ 0.25 ശതമാനം മാത്രമായിരുന്നു. 2017-18ല്‍ സംസ്ഥാനത്തിന് വികസന കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ലഭിച്ച കടം 6,164 കോടി രൂപയാണ്. സംസ്ഥാന കടത്തിന്റെ കാലാവധി പൂര്‍ത്തിയാക്കല്‍ രൂപരേഖ പ്രകാരം കടത്തിന്റെ ഏകദേശം 50.14 ശതമാനത്തോളം അതായത് 71,698.62 കോടി രൂപയും 2025 മാര്‍ച്ചിനുള്ളില്‍ തിരിച്ചടക്കേണ്ടതുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago