HOME
DETAILS
MAL
ചിദംബരത്തിന്റെ ശരീരഭാരം 8-9 കിലോ കുറഞ്ഞു: കുടുംബം
backup
November 14 2019 | 18:11 PM
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി വളരെമോശമാണെന്നും അദ്ദേഹത്തിന്റെ ശരീരഭാരം 8-9 കിലോഗ്രാം കുറഞ്ഞുവെന്നും കുടുംബം. ജയിലില്‍ ചിദംബരത്തിന് ലഭിക്കുന്ന ചികിത്സയില്‍ ഞങ്ങള്‍ തൃപ്തരല്ല. അദ്ദേഹം വളരെയധികം പ്രയാസമനുഭവിക്കുകയാണ്.
എത്രയും പെട്ടെന്ന് ചിദംബരത്തെ ചികിത്സയില്‍ പ്രവേശിപ്പിക്കണമെന്നാണ് അദ്ദേഹത്തെ വര്‍ഷങ്ങളായി ചികിത്സിച്ചുവരുന്ന ഹൈദരാബാദിലെ ഉദരരോഗ വിദഗ്ധന്‍ പറഞ്ഞത്- കുടുംബം അറിയിച്ചു. വയറുവേദനയെ തുടര്‍ന്ന് ചിദംബരത്തെ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ കഴിഞ്ഞതോടെ തിരികെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് 21 നാണ് ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ അറസ്റ്റ്‌ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."