HOME
DETAILS

സഊദിയുടെ എണ്ണയുല്‍പാദനം സര്‍വകാല റെക്കോര്‍ഡിലേക്ക്

  
backup
November 27 2018 | 20:11 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%82

 

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമായ സഊദിയുടെ ഉല്‍പാദനം സര്‍വകാല റെക്കോര്‍ഡില്‍. ആഗോള വിപണിയിലേക്ക് സഊദി നല്‍കുന്ന ക്രൂഡ് ഓയിലിന്റെ അളവാണു എട്ടു പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം പ്രതിദിനം 11 ദശലക്ഷത്തിലധികം ബാരലാണ് സഊദി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ളവര്‍ ഉല്‍പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് അപ്രതീക്ഷിതമായി ആഗോള വിപണിയിലേക്ക് സഊദിയും എണ്ണയൊഴുക്കുന്നത്.
നവംബര്‍ മാസം തുടക്കത്തില്‍ പ്രതിദിനം 10.9 ദശലക്ഷം ബാരലായിരുന്നു സഊദിയുടെ എണ്ണ ഉല്‍പാദനം. ഇറാനെതിരായ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ ആവശ്യവും എണ്ണവില കുറയ്ക്കാന്‍ കൂടുതല്‍ വിതരണം വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയുമാണ് സഊദിയെ വിപണിയില്‍ കൂടുതല്‍ എണ്ണയെത്തിക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ളവര്‍ ഉല്‍പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞിരുന്നു. ഇതോടൊപ്പം സഊദിയുടെ നിലപാട് കൂടിയാകുന്നത്തോടെ ഇനിയും വിലകുറയുമെന്നാണ് കരുതുന്നത്. എണ്ണയുല്‍പാദനവും വില നിര്‍ണയവുമായി ബന്ധപ്പെട്ട് വിയന്നയില്‍ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെയും ഒപെക് ഇതര രാജ്യങ്ങളുടെയും നിര്‍ണായക യോഗം ചേരാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. നിയന്ത്രണം തുടരണമെന്ന നിലപാട് എല്ലായ്‌പോഴും വ്യക്തമാക്കുന്ന സഊദി നിലവില്‍ ഉല്‍പാദനം കുത്തനെ കൂട്ടിയത് ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, എണ്ണവില കുറഞ്ഞ നിലയില്‍ തന്നെ തുടരുകയാണ്. ബ്രെന്റ് ക്രൂഡോയിലിന് അറുപത് ഡോളര്‍ എന്ന നിലയിലാണ് ഏതാനും ദിവസങ്ങളായി തുടരുന്നത്. അടുത്ത മാസം തുടക്കത്തില്‍ നടക്കുന്ന ഒപെക് യോഗത്തിനു പുറമെ ജി 20 ഉച്ചകോടിയിലും എണ്ണവിപണിയുമായി ബന്ധപ്പെട്ടു സുപ്രധാന ചര്‍ച്ചകള്‍ നടക്കുമെന്നാണ് സാമ്പത്തിക മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഒപെക് യോഗത്തില്‍ ഉല്‍പാദനം സംബന്ധിച്ച് തീരുമാനമാകാതിരിക്കുകയും റഷ്യ കൂടുതല്‍ എണ്ണ വിപണിയില്‍ ഇറക്കുകയും ചെയ്താല്‍ വില വീണ്ടും കൂപ്പുകുത്തും. ഈയൊരു സ്ഥിതിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 50 ഡോളറോ അതിന്നു താഴെയോ ആകുമെന്നാണ് ഊര്‍ജ സാമ്പത്തിക ശാസ്ത്രജ്ഞരുടെ നിഗമനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago