HOME
DETAILS

റാഫേലില്‍ ഹരജികള്‍ തള്ളിയാലും സംശയങ്ങള്‍ ബാക്കി

  
backup
November 14, 2019 | 6:58 PM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ശരിവച്ചുകൊണ്ട് സുപ്രിംകോടതി നേരത്തെ നടത്തിയ വിധിക്കെതിരേ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയ പ്രമുഖര്‍ സമര്‍പ്പിച്ച പുനരന്വേഷണ ഹരജികള്‍ സുപ്രിംകോടതി തള്ളിയിരിക്കുകയാണ്. എങ്കിലും നേരായ വഴിക്കുള്ള ഇടപാടായിരുന്നില്ല റാഫേല്‍ യുദ്ധവിമാന കരാര്‍ എന്ന സംശയം ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി ഫ്രാന്‍സില്‍നിന്ന് 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായതാണ്. 18 എണ്ണം നേരിട്ട് വാങ്ങുകയും ബാക്കി 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയില്‍ നിര്‍മിക്കുകയും ചെയ്യുക എന്നതായിരുന്നു കരാര്‍. 1,72,185 കോടി രൂപയുടെ ഇടപാടായിരുന്നു ധാരണയില്‍ രൂപപ്പെട്ടത്. എന്നാല്‍ കരാര്‍ യാഥാര്‍ഥ്യമായില്ല. പിന്നീട് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അദ്ദേഹം ഫ്രാന്‍സില്‍ നേരിട്ടുചെന്ന് കരാര്‍ ഉറപ്പിക്കുകയായിരുന്നു. 36 വിമാനങ്ങള്‍ 59,000 കോടി രൂപയ്ക്കു വാങ്ങാന്‍ കരാറായി. നിര്‍മാണ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറില്ല. അറ്റകുറ്റപ്പണികള്‍ക്കും ഫ്രാന്‍സിനെ സമീപിക്കണം. വിമാനഭാഗങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്കല്‍സിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ കമ്പനിക്കു നല്‍കി. അന്നു 12 ദിവസം മാത്രം പ്രായമായിരുന്നു അനില്‍ അംബാനിയുടെ കമ്പനിക്കുള്ളത്. 30,000 കോടിയുടെ അനുബന്ധ കരാറാണ് അനില്‍ അംബാനിക്കു നല്‍കിയത്. പൊതുമേഖലാ സ്ഥാപനത്തിനു കിട്ടേണ്ട കരാര്‍ അനില്‍ അംബാനിക്കു നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന ആരോപണം.
ലോക്‌സഭയിലും ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജ്യസുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്നു പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. 2018ല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി തള്ളിയപ്പോള്‍2019 ജനുവരിയില്‍ സുപ്രിംകോടതി വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് എന്നിവര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. 2019 മാര്‍ച്ച് 26നു റാഫേല്‍ കരാറുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ദ ഹിന്ദു ദിനപത്രവും ഓണ്‍ലൈന്‍ പത്രമായ ദ വയറും പ്രസിദ്ധീകരിക്കുകയും ഈ രഹസ്യരേഖകള്‍ ഹരജിക്കൊപ്പം ഹരജിക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതു പരിഗണിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു.
എന്നാല്‍, രഹസ്യരേഖകള്‍ ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണോ എന്നതല്ല പ്രശ്‌നമെന്നും രേഖകള്‍ വസ്തുനിഷ്ഠമാണോ എന്നതിലാണു കാര്യമെന്നും അറിയാനുള്ള പൗരന്റെ അവകാശം ഉപയോഗപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും അഴിമതിയാരോപണങ്ങള്‍ വരുമ്പോള്‍ രാജ്യരക്ഷയുടെ പേരുപറഞ്ഞ് മറതീര്‍ക്കുകയാണോ എന്നും അന്ന് ചോദിച്ചിരുന്നു. അത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ നടത്തിയ കോടതി ഇപ്പോള്‍ കേസില്‍ കഴമ്പില്ലെന്നു പറഞ്ഞാണ് പുനരന്വേഷണ ഹരജികള്‍ തള്ളിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ എയറൊനോട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുസ്ഥാപനത്തിന് അനുബന്ധ കരാര്‍ നല്‍കാതെ അനില്‍ അംബാനിക്ക് 30,000 കോടിയുടെ കരാര്‍ നല്‍കി എന്ന ആരോപണം വസ്തുതകള്‍ നിരത്തി കേന്ദ്രസര്‍ക്കാരിന് ഇതുവരെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഇപ്പോഴും അവശേഷിക്കുന്ന യാഥാര്‍ഥ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍വെന്റ് സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിഎച്ച്പി; മത ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്; ത്രിപുരയിലെ സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

National
  •  11 minutes ago
No Image

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം; 10,000 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Kerala
  •  35 minutes ago
No Image

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കും; വാഹന ചട്ടങ്ങൾ കർശനമാക്കുന്നു

Kerala
  •  44 minutes ago
No Image

വീട്ടുജോലിക്കാരിയെ അന്വേഷിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് 10,000 ദിർഹം; ഈ കെണിയിൽ നിങ്ങളും വീഴല്ലേ, മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  an hour ago
No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  2 hours ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  2 hours ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  2 hours ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് അറസ്റ്റിൽ; സംഭവം പാലക്കാട്

Kerala
  •  3 hours ago
No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  3 hours ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  3 hours ago