HOME
DETAILS

കണ്ണില്ലാത്ത ക്രൂരത വീണ്ടും; രണ്ട് കീരികളെ തൂക്കിക്കൊന്നു സംഭവം കാസര്‍കോട്ട്

  
backup
November 14 2019 | 18:11 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d

സ്വന്തം ലേഖകന്‍
ബദിയഡുക്ക (കാസര്‍കോട്): തിരുവനന്തപുരം പാല്‍കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ മദ്യപസംഘം കെട്ടിത്തൂക്കി കൊന്ന വാര്‍ത്തയ്ക്ക് പിന്നാലെ സമാനമായ മറ്റൊരു ക്രൂരത കൂടി. കാസര്‍കോട് ജില്ലയിലെ ബദിയഡുക്ക പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ മാര്‍പ്പനടുക്കയില്‍ രണ്ട് കീരികളെ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. പിടികൂടിയ കീരികളെ ജീവനോടെ മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കരുതുന്നു.
മാര്‍പ്പനടുക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഒരു സ്വകാര്യ വ്യക്തിയുടെ കൊപ്ര ഷെഡിനടുത്തുള്ള അക്കേഷ്യ മരത്തിലാണ് കീരികളെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കീരികള്‍ അക്കേഷ്യ മരത്തില്‍ തൂങ്ങിയാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു കീരിയുടെ ജഡത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മറ്റേതിന് രണ്ട് ദിവസത്തെ പഴക്കമാണുള്ളത്. രണ്ട് ദിവസങ്ങളിലായി ഇവയെ കെട്ടിത്തൂക്കിയതാണോയെന്നും വ്യക്തമല്ല. ഒന്നിന്റെ ജഡം ജീര്‍ണിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പാല്‍കുളങ്ങരയില്‍ ഒരു ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂങ്ങി കൊന്നത് മനുഷ്യമനഃസാക്ഷിയെ മുറിവേല്‍പ്പിച്ച സംഭവമായിരുന്നു. ക്ലബില്‍ മദ്യപിക്കാന്‍ എത്തിയവര്‍ പൂച്ചയെ കൊന്നു എന്നാണ് ആരോപണം. മൃഗാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. പരാതിയെ തുടര്‍ന്ന് പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടവും ചെയ്തിരുന്നു. മിണ്ടാപ്രാണിയോട് മദ്യപസംഘം നടത്തിയ ക്രൂരതയോടുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുമ്പോഴാണ് സമാനസംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago