HOME
DETAILS

എസ്.വൈ.എസ് കര്‍മശ്രേഷ്ഠാ പുരസ്‌കാരം നല്‍കുന്നു

  
backup
November 28, 2018 | 2:51 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%be

കോഴിക്കോട്: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി കര്‍മശ്രേഷ്ഠാ പുരസ്‌കാരം നല്‍കുന്നു. മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തു ജില്ലയില്‍ മികച്ച സേവനം നടത്തിയ വ്യക്തിക്കാണ് പുരസ്‌കാരം നല്‍കുന്നത്. വ്യക്തിത്വം, ത്യാഗം, സേവനം, ആത്മാര്‍ഥത, സമര്‍പ്പണം എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ജേതാവിനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി യോഗം ഏഴംഗ ജൂറി സമിതിക്ക് രൂപം നല്‍കി. നവാസ് പൂനൂര്‍ (ചെയര്‍മാന്‍), ടി.പി ചെറൂപ്പ, സി.എച്ച് മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.പി കോയ എന്നിവരാണ് ജൂറി അംഗങ്ങള്‍. പുരസ്‌കാരം മാര്‍ച്ചില്‍ സമര്‍പ്പിക്കും.
മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മീലാദ് കാംപയിനിന്റെ ഭാഗമായി ജില്ലാതല മീലാദ് സെമിനാര്‍ ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഷാര്‍പ്പ് ഫോര്‍ട്ടീന്‍ ഫോര്‍ട്ടി എന്ന പ്രമേയത്തില്‍ ജനുവരിയില്‍ മണ്ഡലം തലങ്ങളില്‍ പ്രതിനിധി സംഗമങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ബേപ്പൂര്‍ ജനുവരി 1, തിരുവമ്പാടി 19, എലത്തൂര്‍ 12, ബാലുശ്ശേരി 6, നാദാപുരം 13, കൊയിലാണ്ടി 5, വടകര 12, കുറ്റ്യാടി 2, കോഴിക്കോട് സിറ്റി 5, പേരാമ്പ്ര 19, കുന്ദമംഗലം 12, കൊടുവള്ളി 24 ന് നടക്കും.
യോഗത്തില്‍ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും അഷ്‌റഫ് ബാഖവി ചാലിയം നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago