ഫാ. ജോസ് തെക്കന് ഇരിങ്ങാലക്കുടയുടെ യാത്രാമൊഴി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസ് തെക്കന് ഇരിങ്ങാലക്കുടയുടെ യാത്രാമൊഴി. രാവിലെ 7:45ന് അമല മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ നിന്നും മൃതദേഹം വഹിച്ച വാഹനം യാത്ര തിരിച്ച് 8:30ന് ഇരിങ്ങാലക്കുട നഗരസഭാ അതിര്‍ത്തി കരുവന്നൂരില്‍ വച്ച് കോളജ് മാനേജരും ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജുവും റീത്ത് സമര്‍പ്പിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര ആരംഭിച്ചു. വഴിനീളെ തെക്കനച്ചനെ ഒരുനോക്ക് കാണാന്‍ ജനത്തിരക്കായിരുന്നു.
ഒന്‍പത് മണിയോടെ ക്രൈസ്റ്റ് കോളജില്‍ എത്തിച്ച മൃതദേഹത്തിന് എന്‍.സി.സി ഗാര്‍ഡ് ഓഫ് ഹോണറോടുകൂടി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കോളജിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു. വിതുമ്പുന്ന കണ്ണുകളോടെയാണ് വിദ്യാര്‍ഥികള്‍ ഫാ. ജോസ് തെക്കന് അന്ത്യോപചാരം അര്‍പ്പിച്ചത്. 9:30 മുതല്‍ 11 വരെ ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ രവിന്ദ്രനാഥ്, എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍, സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ക്രിസ്റ്റി, ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്‌സണ്‍, മുന്‍ സ്പീക്കര്‍ കെ. രാധകൃഷ്ണന്‍,സി.പി.എം ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ബിഷപ്പുമാരായ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ റീത്ത് സമര്‍പ്പിച്ചു.
തുടര്‍ന്ന് രണ്ട് മണിക്ക് ക്രൈസ്റ്റ് ആശ്രമദേവാലയത്തില്‍ മൃതസംസ്‌കാര കര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.5 മണിക്ക് നടന്ന അനുശോചന സമ്മേളനത്തില്‍ എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍, ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് പനംമ്പള്ളി രാഘവമേനോന്‍, മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, എം പി ജാക്‌സണ്‍, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ക്രിസ്റ്റി, ജോസ് തെക്കന്റെ സഹോദരന്‍ ജോണി തെക്കന്‍, ഒ എസ് എ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."