ക്ഷേത്രപരിസരത്ത് സംഘട്ടനം: രണ്ടു യുവാക്കള്‍ക്ക് പരുക്ക്
കരുനാഗപ്പള്ളി: ഓച്ചിറയിലെ വൃശ്ചിക മഹോത്സവത്തിനിടെ പടനിലത്തെ ഓംകാര സത്രത്തിനു സമീപം യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്ക്. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ആലുംപീടിക സ്വദേശികളായ അശ്വത് (21), ചന്ദ്രദേവ് (22) എന്നിവരെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ആലുംപീടികയിലും പാലാകുളങ്ങര മുക്കിലുമായി മാസങ്ങളായി നടക്കുന്ന ആക്രമണ പരമ്പരയുടെ തുടര്‍ച്ചയാണ് സംഘട്ടനമെന്ന് പൊലിസ് പറഞ്ഞു. ഏതാനം മാസങ്ങളായി ഓച്ചിറയിലും പരിസര പ്രദേശങ്ങളിലുമായി ഗുണ്ടാസംഘങ്ങള്‍ പരസ്പരം ആക്രമണം അഴിച്ചുവിടുകയാണ്.
ചേരിതിരിഞ്ഞുള്ള ആക്രമണത്തില്‍ പലര്‍ക്കും പരുക്കേറ്റിരുന്നു. ഗുണ്ടാ ആക്രമണത്തിനെതിരേ സാംസ്‌കാരിക സംഘടനകളും രാഷട്രീയ പാര്‍ട്ടികളും ധര്‍ണയും പ്രതിഷേധ പരിപാടികളും ഓച്ചിറ കെ.എസ്.ആര്‍.ടി.സി മൈതാനിയില്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."