'നാനാത്വത്തില്‍ ഏകത്വം' നമ്മുടെ ഇന്ത്യ; എസ്.വൈ.എസ് സെമിനാറുകള്‍ നടത്തും
പാലക്കാട്: ഇന്‍ഡ്യയുടെ 70ാം സ്വാദന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12ന് ഉച്ചക്ക് 2.30ന് ജില്ലയില്‍ അഞ്ചുമേഖലകളിലായി 'നാനാത്വത്തില്‍ ഏകത്വം' നമ്മുടെ ഇന്ത്യ എന്ന വിഷയത്തില്‍ സെമിനാറുകള്‍ നടത്താന്‍ എസ്.വൈ.എസ് ജില്ലാകൗണ്‍സില്‍ തീരുമാനിച്ചു. നമ്മുടെ മുന്‍ഗാമികളും മുസ്ലിംകള് ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളും ത്യാഗം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കാനാണ്. പശുസംരക്ഷണത്തിന്റ പേരിലും മതസ്വാതന്ത്ര്യത്തിന്റെ പേരിലും ന്യൂനപക്ഷ വിഭാഗങ്ങളും ദലിതരും ക്രൂരമായി രാജ്യത്ത് പീഡിപ്പിക്കപ്പെടുകയും, തുല്യതയില്ലാത്ത കൊലപാതകങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ദേശീയതയും അഖണ്ഡതയും മങ്ങലേല്ക്കാതെ കാത്തുസൂക്ഷിക്കാനും, ഇന്ത്യയുടെ മതേതരത്വത്തിന്റെ പൈതൃകം സംരക്ഷിക്കാനും പൊതുകൂട്ടായ്മകള് അനിവാര്യമായ സാഹചര്യത്തിലാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് കൗണ്‍സില്‍ യോഗം വ്യക്തമാക്കി.
പട്ടാമ്പി, തൃത്താല മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെസ്റ്റ്മേഖലാ സെമിനാര്‍ പട്ടാമ്പിയിലും ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മധ്യമേഖലാ സെമിനാര്‍ ചെര്‍പ്പുളശ്ശേരിയിലും, മണ്ണാര്‍ക്കാട്, കോങ്ങാട് മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോര്‍ത്ത് മേഖലാ സെമിനാര്‍ മണ്ണാര്‍ക്കാടും നടത്തും.
പാലക്കാട്, ചിറ്റൂര്‍, കുഴല്‍മന്ദം മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈസ്റ്റ് മേഖലാ സെമിനാര്‍ പാലക്കാടും നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗത്ത്മേഖലാ സെമിനാര്‍ ആലത്തൂരിലും നടത്തും. വിവിധ മത-രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ സെമിനാറുകളില്‍ സംബന്ധിക്കും.
ഓഗസ്റ്റ് 26നു ശനിയാഴ്ച കാലത്ത് പത്തു മണിക്ക് ജില്ലയില്‍ മജ്ലിസുന്നൂര് ആത്മീയ സദസുകള്‍ക്ക് നേതൃത്വം നല്കുന്ന ശാഖാ, പഞ്ചായത്ത്, മണ്ഡലം അമീറുമാരുടെ ജില്ലാ സംഗമം പട്ടാമ്പിയില്‍ നടത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
2018 ജനുവരിവരേയുള്ള ആറുമാസത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ക്ക് യോഗം രൂപം നല്കി. വൈസ് പ്രസിഡന്റ് ഇ. അലവി ഫൈസി അധ്യക്ഷനായി. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജന.സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്പടി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."