ഫ്രാന്‍കന്‍സ്‌റ്റൈന്‍ രാക്ഷസനല്ല
നഗര്‍ സീറോ ബ്രിഡ്ജിലെ നാഷണല്‍ കോണ്‍ഫറന്‍സ് ആസ്ഥാനത്തിരുന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും പാര്‍ലമെന്റംഗവുമായ ഹസ്‌നയ്ന്‍ മസൂദിയുമായി സംസാരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്ക് ചെല്ലുമ്പോള്‍ ഒരു സൈനികക്യാംപിലേക്ക് പ്രവേശിക്കുന്നത് പോലെയാണ് തോന്നുക.
നിരവധി സൈനിക ബാരിക്കേഡുകള്‍ കടന്നുവേണം അവിടേക്കെത്താന്‍. എല്ലാം സുരക്ഷാ സൈന്യത്തിന്റെ സംരക്ഷണത്തിലാണ്. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ പരിശോധനകളും ചോദ്യങ്ങളും അനവധി. അകത്ത് ഭംഗിയായി നവീകരിച്ച ഓഫിസ് മുറിയില്‍ ഹസ്‌നയ്ന്‍ മസൂദി കാത്തിരിക്കുന്നുണ്ടായിരുന്നു. ചുമരുകളില്‍ ഷെയ്ഖ് അബ്ദുല്ലയുടെയും ഫാറൂഖ് അബ്ദുല്ലയുടെയും ചിത്രങ്ങള്‍. അനന്തനാഗ് മണ്ഡലത്തില്‍ നിന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ തോല്‍പ്പിച്ചാണ് ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന ഹസ്‌നയ്ന്‍ മസൂദി പാര്‍ലമെന്റിലെത്തിയത്.
നാഷണല്‍ കോണ്‍ഫറന്‍സ് എക്കാലത്തും ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിച്ചവരാണ്. ഫാറുഖ് അബ്ദുല്ല എന്നും ഇന്ത്യക്കൊപ്പം നിലകൊണ്ടയാളാണ്. ഒരു കൂടിയാലോചനയും നടത്താതെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ എങ്ങനെയാണ് കാണുന്നത്?
370 എടുത്തു കളഞ്ഞതും രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കിയതും ഭരണഘടനാ വിരുദ്ധമാണെന്ന് ആദ്യം മനസിലാക്കുക. നിങ്ങള്‍ അപമാനിച്ചത് നിങ്ങളുടെ ഭരണഘടനയെ തന്നെയാണ്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കശ്മീര്‍ മറ്റൊരു സ്വതന്ത്രരാജ്യമാണ്. ഹിന്ദു ഭരണാധികാരി രാജാഹരിസിങ് ഇന്ത്യയോടോപ്പമോ പാകിസ്താനൊപ്പമോ ചേരാന്‍ താല്‍പര്യം കാട്ടിയില്ല. സ്വതന്ത്രരാജ്യമായിരിക്കാനാണ് തീരുമാനിച്ചത്. മൂന്നു മാസത്തിന് ശേഷം രാജാവ് ഇന്ത്യന്‍ യൂനിയനില്‍ ചേരാന്‍ തീരുമാനിച്ചു. അതിന്റെ കാരണം നിരവധി അഭിപ്രായവ്യത്യാസങ്ങളുള്ളവയാണ്. എന്നാല്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ചേര്‍ന്നത്. അതിലൊന്ന് പരമാധികാരം അടിയറവയ്ക്കില്ല, പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നിവ ഒഴികെയുള്ള കാര്യങ്ങളില്‍ സംസ്ഥാനത്തിനായിരിക്കും അധികാരം തുടങ്ങിയവയായിരുന്നു. അതിന്റെ ഭരണഘടനാപരമായ ഉറപ്പാണ് 370.
ഈ വ്യവസ്ഥകളെല്ലാം ഇന്ത്യ അംഗീകരിച്ചതാണ്. അംഗീകരിച്ചതായി വൈസ്രോയി മൗണ്ട്ബാറ്റണ്‍ രാജാവിന് എഴുതി നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം ജനഹിത പരിശോധന നടത്താമെന്ന ഉറപ്പും ലഭിച്ചു. കശ്മീരിനെ വെറുമൊരു മുസ്‌ലിം പ്രശ്‌നമാക്കി ചുരുക്കുന്നവര്‍ മനസിലാക്കൂ. കശ്മീരി മുസ്‌ലിംകളല്ല ഹിന്ദു ഭരണാധികാരിയാണ് 370-ാം വകുപ്പും 35 എ വകുപ്പും എല്ലാം വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തണമെന്ന് വാശിപിടിച്ചത്. അത് ഇന്ത്യാ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ചര്‍ച്ച ചെയ്താണ് ഇതിനു ഭരണഘടനാ പരിരക്ഷ നല്‍കിയത്. ഇക്കാര്യം ഇന്ത്യ യു.എന്നിലും ഉറപ്പ് നല്‍കിയതാണ്. പിന്നീട് 1952ല്‍ ഡല്‍ഹി കരാറിലാണ് കശ്മീരിലെ സ്വന്തം ദേശീയ പതാകയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാകുന്നത്. അതൊരു രഹസ്യരേഖയൊന്നുമല്ല. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താണ് ഇതെല്ലാം തയ്യാറാക്കിയത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയാണ് ഇത് അവതരിപ്പിച്ചത്. 1952 ഓഗസ്റ്റ് അഞ്ചിന് അത് പാര്‍ലമെന്റ് പാസാക്കി. കശ്മീര്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ശെയ്ഖ് അബ്ദുല്ല ഇത് അവതരിപ്പിച്ചു. ചില ഭേഗഗതികള്‍ക്ക് ശേഷം അത് അംഗീകരിച്ചു. 1953ല്‍ ചില രാഷ്ട്രീയ സംഭവങ്ങളുണ്ടായി. ഷെയ്ഖ് അബ്ദുല്ല അറസ്റ്റിലായി. 1990കളിലും ചില രാഷ്ട്രീയ സാഹചര്യമുണ്ടായി. ജനം മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നു. 1975ല്‍ ഇന്ദിരാ- അബ്ദുല്ല കശ്മീര്‍ കരാറുണ്ടായി. 370-ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് കശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്നും 370 ഇല്ലാതെ അത് തുടരില്ലെന്നും ഈ കരാറിലും പറയുന്നുണ്ട്. 370-ാം വകുപ്പ് എടുത്തു കളഞ്ഞതോടെ ഈ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടു. അതോടെ ഇവിടെ ഇന്ത്യന്‍ ഭരണഘടനയ്ക്ക് കശ്മീരിലുണ്ടായിരുന്ന അധികാരം ഇല്ലാതാവുകയാണ് ചെയ്തത്.
വ്യവസ്ഥാലംഘനം അപ്പോള്‍ മാത്രമാണോ ഉണ്ടായത്. നാഷണല്‍ കോണ്‍ഫറന്‍സും വഞ്ചിക്കപ്പെട്ടുവെന്ന് ഫാറൂഖ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു?
നാഷണല്‍ കോണ്‍ഫറന്‍സ് മാത്രമല്ല, രാജാവുമായുണ്ടാക്കിയ കരാറും ഡല്‍ഹി കരാറുമെല്ലാം വഞ്ചിക്കപ്പെട്ടു. ഒരു ദിവസം രാവിലെ ഞങ്ങള്‍ കാണുന്നത് ഫാറൂഖിനെ വീട്ടുതടങ്കലിലാക്കിയതാണ്. അത് ജമ്മു കശ്മീര്‍ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു. രണ്ടാമത്, ഇത് വിശ്വാസവഞ്ചനയാണ്. ഇക്കാര്യമെല്ലാം ഞാന്‍ പാര്‍ലമെന്റിലും പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നമാണ് ഇതെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ 370-ാം വകുപ്പ് അംഗീകരിച്ച മന്ത്രിസഭയിലെ അംഗമായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പാര്‍ലമെന്റില്‍ അതിനെ അദ്ദേഹം എതിര്‍ത്തില്ല. എതിര്‍ത്ത് വോട്ടും ചെയ്തില്ല. ഭേദഗതിയും കൊണ്ടുവന്നില്ല. സമവായത്തിലൂടെയാണ് എല്ലാം വന്നത്. ആരുടെ അനുമതിയോടെയാണ് നിങ്ങള്‍ 370 പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശയില്ലാതെ 370 പിന്‍വലിക്കാനാവില്ലെന്ന് അതേ വകുപ്പില്‍ തന്നെ വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് സര്‍ക്കാറില്ല. പിന്നെങ്ങനെ സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ ചെയ്തുവെന്ന് പറയാനാവും. ഇവിടെ രാഷ്ട്രപതി ഭരണമാണ്. ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരവുമില്ല. നിങ്ങള്‍ തന്നെ ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശ നിങ്ങള്‍ തന്നെ അംഗീകരിച്ചു. ഈ നടപടി നിയമവിരുദ്ധവും അധാര്‍മികവും ആണ്. നാലിന് രാത്രി തന്നെ ഫാറൂഖ് ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു. കര്‍ഫ്യൂവിനിടയില്‍ എനിക്ക് ഡല്‍ഹിയില്‍ എങ്ങനെയോ എത്താന്‍ കഴിഞ്ഞത് ഭാഗ്യം. ഫാറൂഖിനെപ്പോലെ ഇന്ത്യയ്‌ക്കൊപ്പം നിലകൊണ്ട മറ്റേത് കശ്മീരി നേതാവുണ്ട്. അദ്വാനി ഒരിക്കല്‍ പാര്‍ലമെന്റില്‍ ഫാറൂഖിനെക്കുറിച്ച് പറഞ്ഞത് ഫാറൂഖ് എന്നെക്കാള്‍ ഇന്ത്യക്കാരനാണ് എന്നാണ്.
ഫാറൂഖും ഉമര്‍ അബ്ദുല്ലയും ജയിലിലായിട്ടും നിങ്ങളുടെ പാര്‍ട്ടിക്ക് പ്രതിഷേധിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഒരു സമരം പോലും നടത്താനാവാതെ പോകുന്നത്?
എതു തരത്തിലുള്ള ഉപരോധത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നതെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടോ? ഞങ്ങളുടെ ഒരു പാര്‍ട്ടി കേഡറും പുറത്തില്ല. ജനറല്‍ സെക്രട്ടറി ജയിലിലാണ്. മേഖലാ സെക്രട്ടറിമാരും പ്രസിഡന്റുമാരും ജയിലിലാണ്. ജില്ലാ പ്രസിഡന്റുമാര്‍ ജയിലിലാണ്. യുവജന വിഭാഗം പ്രസിഡന്റ് ജയിലിലാണ്. പലരെയും 1000 കിലോമീറ്റര്‍ അകലെയുള്ള ജയിലുകളിലേക്ക് മാറ്റി. ചിലര്‍ ആഗ്രയിലാണ്. ചിലര്‍ ഹരിയാനയിലാണ്. പ്രതിഷേധിക്കാന്‍ ധൈര്യംകാട്ടിയ 13 യൂനിവേഴ്‌സിറ്റി പ്രെഫസര്‍മാരായ സ്ത്രീകളെ അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ജയിലില്‍ അയച്ചു. എട്ടുവയസുകാരനെ പിടിച്ചു ജയിലിലടച്ചു. ലോകത്ത് മറ്റൊരിടത്തും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം ഇതേക്കുറിച്ച് സംസാരിക്കില്ലെന്ന് എഴുതിവാങ്ങുകയാണ് ജാമ്യം കൊടുക്കാന്‍ ചെയ്യുന്നത്. അതോടൊപ്പം 10,000 രൂപ കെട്ടിവയ്ക്കണം. നിയമത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണത്. അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് സ്വയം എഴുതി നല്‍കണമെന്ന്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പ്രതിഷേധിക്കുക? ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ മാത്രമല്ല, മെഹ്ബൂബ മുഫ്തിയും അകത്താണ്. അവരുടെ പാര്‍ട്ടിയുടെ ഭാരവാഹികള്‍ അകത്താണ്. സജ്ജാദ് ലോണ്‍ അകത്താണ്. പ്രതിഷേധിച്ച ഉന്നതരായ 30 സ്ത്രീകള്‍, അതിലൊരാള്‍ വജാഹത്ത് ഹബീബുല്ലയ്‌ക്കൊപ്പം സെന്റര്‍ ഫോര്‍ പീസ് ആന്റ് ഡയലോഗില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. എല്ലാവരും സെന്‍ട്രല്‍ ജയിലിലാണ്. ജനാധിപത്യത്തില്‍ പരമപ്രധാനമായ അഭിപ്രായവ്യത്യാസം അവര്‍ അംഗീകരിക്കുന്നില്ല. അവര്‍ എല്ലാം അടിച്ചേല്‍പ്പിക്കുന്നു. തിരിച്ചു പറയുന്നവരെ പിടിച്ച് ജയിലിലിടുന്നു.
ഇതെല്ലാം ജനവിരുദ്ധമല്ലേ. നിങ്ങള്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഗുണം ചെയ്യുന്ന എന്താണുള്ളത്. നൂറ്റന്‍പതോളം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയാണ് പിടിച്ച് അകത്തിട്ടിരിക്കുന്നത്. അതില്‍ പലരും എട്ടും പത്തും വയസുള്ളവരാണ്. ഇക്കാര്യമെല്ലാം രാജ്യത്ത് മറ്റെവിടെയെങ്കിലും നടക്കുന്നതാണോ? ഇതെല്ലാം സാധാരണകാര്യമാണെന്ന് രാജ്യം കരുതുന്നുണ്ടോ? ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസത്തിലധികമായി സ്‌കൂളില്‍ പോകാന്‍ കഴിയാത്തത് നിങ്ങളുടെ നാട്ടില്‍ സാധാരണ കാര്യമാണോ? സര്‍വകലാശാലകളും കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയത് ചെറിയ കാര്യമാണോ? എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അതിനെ സാധാരണ നിലയെന്നാണോ വിളിക്കേണ്ടത്? ഇതാണോ രാജ്യത്തിന്റെ താല്‍പര്യം? അതിനെയാണോ നിങ്ങള്‍ ആഘോഷിക്കുന്നത്? എതിരഭിപ്രായം തടയുന്നവരെ തടുക്കാന്‍ ലക്ഷക്കണക്കിന് കോടി രൂപ ചെലവിട്ടാണ് സൈനികവിന്യാസം. മഹാരാഷ്ട്രയില്‍ കാര്‍ഷിക ആത്മഹത്യകള്‍ തുടരുകയും ആശുപത്രിയില്‍ ഓക്‌സിജനില്ലാത്തതിനാല്‍ കുട്ടികള്‍ മരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇതെല്ലാം ചെയ്യുന്നതെന്നോര്‍ക്കണം. തലയണപോലുമില്ലാത്ത ആശുപത്രികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 30 ശതമാനം ജനം കഴിയുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അവരുടെ വീടുകളില്‍ ഡൈനിങ് ടേബിള്‍ പോലുമില്ല. ചവറ്റുകുട്ടകള്‍ അവര്‍ റയില്‍വേ സ്‌റ്റേഷനിലേ കണ്ടിട്ടുള്ളൂ. ഈ രാജ്യമാണ് അവരുടെ പണം മുഴുവന്‍ കശ്മീരികളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നത്.
370-ാം വകുപ്പ് എടുത്തു കളയാന്‍ പോകുന്നുവെന്ന് അഭ്യൂഹം പരന്നതിന് ശേഷമാണോ നിങ്ങള്‍ അതെക്കുറിച്ച് അറിഞ്ഞത്? സര്‍ക്കാറിന്റെ നീക്കം നിങ്ങള്‍ രാഷ്ട്രീയക്കാരല്ലേ ആദ്യം അറിയുക?
പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഞങ്ങളോട് കള്ളം പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കശ്മീര്‍ ശാന്തമാണ്. വെടിയൊച്ചകള്‍ കേള്‍ക്കാറില്ല. 370 പിന്‍വലിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം പരന്നപ്പോള്‍ ഫാറൂഖും ഉമര്‍ അബ്ദുല്ലയും ഞാനുമെല്ലാം അടങ്ങുന്ന സംഘം പ്രധാനമന്ത്രിയെ കണ്ടു. കശ്മീര്‍ ശാന്തമാണ്, തെരഞ്ഞെടുപ്പ് നടത്തണമെന്ന് തങ്ങള്‍ അഭ്യര്‍ഥിച്ചു. അമര്‍നാഥ് യാത്ര നന്നായി നടക്കുന്നു. കശ്മീരി മുസ്‌ലിംകളാണ് അവര്‍ക്ക് വേണ്ട സൗകര്യമൊരുക്കുന്നത്. ടൂറിസ്റ്റുകള്‍ നന്നായി വരുന്നുണ്ട്. കശ്മീരിനെ ഇനിയും പ്രയാസത്തിലാക്കരുത്. 31 ജൂലൈയിലായിരുന്നു ഇതെല്ലാം നടക്കുന്നത്. 370-ാം വകുപ്പ് പിന്‍വലിക്കാന്‍ പോകുന്നുവെന്നും എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നുവെന്നും കേള്‍ക്കുന്നതായി പ്രധാനമന്ത്രിയോട് പറഞ്ഞു. എന്നാല്‍ അതിലൊന്നും വാസ്തവമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പിന് വന്ന സുരക്ഷാ സൈനികരെ മാറ്റി പുതിയ സംഘത്തെ സുരക്ഷയ്ക്കായി നിയോഗിക്കുന്ന സാധാരണ നടപടിയാണ് നടക്കാന്‍ പോകുന്നതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് ഉടന്‍ നടത്താന്‍ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹം പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഞങ്ങള്‍ കരുതി. അഭ്യൂഹം വെറുതെയാണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ അടുത്ത ദിവസം അമര്‍നാഥ് യാത്രക്കാരോട് തിരികെപ്പോകാനുള്ള കേന്ദ്രത്തിന്റെ ഉത്തരവെത്തി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പിടികിട്ടിയില്ല, ഒന്നുമില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതാണല്ലോ. ഞങ്ങള്‍ ശ്രീനഗറിലേക്ക് പോയി ഗവര്‍ണറെ കണ്ടു. ഗവര്‍ണറും അതുതന്നെ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെ കണ്ടതാണെന്നും 370-ാം വകുപ്പ് പിന്‍വലിക്കുന്ന കാര്യം പറഞ്ഞില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 370-ാം വകുപ്പ് നീക്കാന്‍ പറ്റില്ലെന്നും അത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണല്ലോ എന്നുവരെ ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഓഗസ്റ്റ് മൂന്നാം തിയ്യതിയായപ്പോള്‍ മനസിലായി, എന്തൊക്കെയോ നടക്കാന്‍ പോവുകയാണെന്ന്. പിറ്റേന്നു തന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സര്‍വ്വകക്ഷി യോഗംചേര്‍ന്നു. തൊട്ടുപിന്നാലെ സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഉമറിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. ഫാറൂഖ് അബ്ദുല്ലയെയും വീട്ടുതടങ്കലിലാക്കി. എല്ലാ പാര്‍ട്ടിയുടെയും എല്ലാ നേതാക്കളും അറസ്റ്റിലായി. പലരെയും വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
370-ാം വകുപ്പ് നീക്കുന്നതോടെ കശ്മീരില്‍ വികസനം വരുമെന്നും പിന്നാക്ക വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഗുണം ചെയ്യുകയല്ലേ ഉണ്ടാവുക?
നുണയാണത്. ഒരു നുണയെ ബി.ജെ.പി അതിസമര്‍ഥമായി മാര്‍ക്കറ്റ് ചെയ്യുകയാണ്. കശ്മീര്‍ ശിലായുഗത്തില്‍ ജീവിക്കുകയാണെന്നും 370-ാം വകുപ്പുള്ളത് കൊണ്ടാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. 370-ാം വകുപ്പിനെ ഒരു ഫ്രാന്‍കന്‍സ്‌റ്റൈന്‍ രാക്ഷസനെപ്പോലെയാണ് അവര്‍ അവതരിപ്പിച്ചത്. ഞങ്ങള്‍ക്ക് മാത്രമേ ആ രാക്ഷസനെ കൊലപ്പെടുത്താന്‍ ശേഷിയുള്ളൂ എന്ന് ബി.ജെ.പി ജനത്തെ വിശ്വസിപ്പിച്ചു. യഥാര്‍ഥത്തില്‍ കേന്ദ്രത്തിന് അവരുടെ നിയമങ്ങളെ കശ്മീരിലേക്ക് കൊണ്ടുവരുന്നതിന്റെ പാലം മാത്രമാണത്. കശ്മീര്‍ ശിലായുഗത്തിലല്ലെന്ന് മാത്രമല്ല 370 ഉണ്ടെന്ന ഒറ്റക്കാരണത്താല്‍ എല്ലാ മേഖലയിലും ഉന്നത നിലയിലാണ് കശ്മീര്‍. രാജ്യത്തെ മറ്റേത് സംസ്ഥാനത്തെക്കാളും പുരോഗതിയിലാണ്. സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം, ഉന്നതപദവികള്‍ എല്ലായിടത്തും മറ്റേത് സംസ്ഥാനത്തെക്കാളും മികച്ചു നില്‍ക്കുന്നവരാണ് കശ്മീരികള്‍. 1957ല്‍ ഇന്ത്യയിലല്ല, ദക്ഷിണേഷ്യയില്‍ തന്നെ 'സന്തോഷകരമായ കുട്ടിക്കാലം' ഭരണഘടനാപരമായി അവകാശമാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കശ്മീര്‍. ഏഷ്യയില്‍ തന്നെ ഈ നിയമം നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായിരിക്കാം കശ്മീര്‍. ഞങ്ങള്‍ ഈ നിയമം കൊണ്ടുവരുമ്പോള്‍ ഏഷ്യയില്‍ അത്തരമൊരു ആശയം പോലുമുണ്ടായിരുന്നില്ല. 1957ല്‍ തന്നെ സൗജന്യ വിഭ്യാഭ്യാസം അവകാശമാക്കി. 2001ലാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ വിഭ്യാഭ്യാസ അവകാശ നിയമം വന്നത്.
സായുധാക്രമണങ്ങളും പ്രശ്‌നങ്ങളുമുണ്ടായിട്ടും ആരോഗ്യ വിഭ്യാഭ്യാസ മേഖലയിലും സാമൂഹിക മേഖലയിലും ഇന്ത്യയിലെ പകുതിയെങ്കിലും സംസ്ഥാനങ്ങള്‍ക്ക് മുകളിലാണ് കശ്മീര്‍. ഒന്‍പത് വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. നിരവധി ഉന്നതവിദ്യാഭ്യാസം നേടിയ കശ്മീരികള്‍ സംസ്ഥാനത്തും പുറത്തും ഉന്നതപദവികള്‍ വഹിക്കുന്നുണ്ട്. ആളോഹരി വരുമാനം, വിദ്യാഭ്യാസം, സാമ്പത്തിക നില തുടങ്ങിയ എല്ലാ കാര്യങ്ങളിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്നതാണ്. ഒരു കാര്‍ഷിക ആത്മഹത്യപോലും കശ്മീരിലുണ്ടായിട്ടില്ല. എല്ലാവര്‍ക്കും വീടുള്ള, ഒരു പട്ടിണിമരണം പോലും ഇല്ലാത്ത ഒരേ ഒരു സംസ്ഥാനം ഇന്ത്യയിലുണ്ടെങ്കില്‍ അത് കശ്മീരാണ്. സാംസ്‌കാരികമായി മറ്റാരെക്കാളും ഉയര്‍ന്നവരാണ് കശ്മീരികള്‍. ഇവിടെയുണ്ടായിരുന്ന അഞ്ച് കമ്മീഷനുകളാണ് 370 എടുത്തുകളഞ്ഞ ശേഷം ഇല്ലാതാക്കിയത്. ഞങ്ങള്‍ക്ക് വനിതാ- ശിശുക്ഷേമ കമ്മീഷനുണ്ടായിരുന്നു. രാജ്യത്തെ പല സംസ്ഥാനത്തും അതില്ല. ഇവിടെ വിവരാവകാശ നിയമമുണ്ട്. സംവരണ നിയമമുണ്ട്. 10 ശതമാനം പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. 12 ശതമാനം സംവരണം പട്ടികവര്‍ഗവിഭാഗത്തിനുണ്ട്. ഈ സംസ്ഥാനത്തെയാണോ നിങ്ങള്‍ ശിലായുഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നത്.
370-ാം വകുപ്പ് എടുത്തു കളഞ്ഞതിനാല്‍ ബോളിവുഡിന് കശ്മീരില്‍ ചിത്രീകരിക്കാന്‍ പോകാമെന്നാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ നിരവധി ബോളിവുഡ് സിനിമകള്‍ കശ്മീരില്‍ ചിത്രീകരിച്ചതാണ്. ഏറ്റവും അടുത്തായി ഹൈദര്‍ എന്ന സിനിമ ചിത്രീകരിച്ചത് കശ്മീരിലാണ്. കശ്മീരില്‍ ചിത്രീകരിച്ച നൂറു കണക്കിന് സിനിമകളെ എണ്ണിപ്പറയാം. പിന്നെങ്ങനെ 370-ാം വകുപ്പ് ബോളിവുഡിന് ഇവിടെ സിനിമ പിടിക്കാന്‍ തടസമാകും. സിനിമ ചിത്രീകരിച്ച ലൊക്കേഷന്‍ ആയതിനാല്‍ തന്നെ കശ്മീരിലെ നിരവധി സ്ഥലങ്ങള്‍ക്ക് ആ സിനിമയുടെ പേരാണുള്ളത്. 1983ലെ ബേത്താബ് എന്ന ഹിന്ദി സിനിമ ചിത്രീകരിച്ച കാരണത്താല്‍ ആ താഴ്‌വരയ്ക്ക് ബേത്താബ് വാലി എന്നാണ് ഇപ്പോഴുള്ള പേര്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വാണിജ്യസ്ഥാപനങ്ങള്‍ക്ക് ഇനി കശ്മീരിലേക്ക് വരാം എന്നാണ് മറ്റൊരു നുണ. ഇവിടെ ലളിത് സൂരിയുടെ ലളിത് ഹോട്ടലുണ്ട്. രത്തന്‍ ടാറ്റയുടെ താജ് വിവാന്റയുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളതിനേക്കാള്‍ സ്റ്റാര്‍ ഹോട്ടലുകള്‍ കശ്മീരിലുണ്ട്. അതില്‍ ഭൂരിഭാഗവും കശ്മീരിന് പുറത്തുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണ്. എച്ച്.എം.ടിയുണ്ട്. എയര്‍ഇന്ത്യയുടെ സ്ഥാപനങ്ങളുണ്ട്.
മേഖലാപരമായ പ്രശ്‌നങ്ങള്‍ കശ്മീരില്‍ വിവേചനമുണ്ടാക്കുന്നുവെന്ന ആരോപണം ശക്തമാണ്. കൂടുതല്‍ വിഭവങ്ങള്‍ കശ്മീര്‍ കൈയ്യാളുന്നുവെന്നും ആക്ഷേപിക്കുന്നവരുണ്ട്?
ജമ്മുവും കശ്മീരും ലഡാക്കും മൂന്ന് മേഖലകളായതിനാല്‍ മേഖലാപരമായ വിവേചനമുണ്ടെന്ന ഈ പ്രചാരണമാണ് മറ്റൊരു നുണ. ലഡാക്കിനായി സ്വതന്ത്രമായ ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍ലിലുണ്ടാക്കിയ ആദ്യ സംസ്ഥാനമാണ് കശ്മീര്‍. അഞ്ചു ലക്ഷം മാത്രം ജനസംഖ്യയുള്ള ലഡാക്കില്‍ യൂനിവേഴ്‌സിറ്റിയുണ്ട്. അതിന്റെ വൈസ് ചാന്‍സലര്‍ ലഡാക്കുകാരനാണ്. ജമ്മു സ്വദേശിയും അരുണ്‍ ജയ്റ്റ്‌ലിയുടെ ഭാര്യാപിതാവുമായ ഗിര്‍ദാരി ദോഗ്ര 26 വര്‍ഷം കശ്മീര്‍ ധനകാര്യമന്ത്രിയായിരുന്നു. ജമ്മുവില്‍ നിന്നുള്ള നിരവധി പേരാണ് വര്‍ഷങ്ങളായി കശ്മീരില്‍ മന്ത്രിമാരായും ഉന്നത പദവികളിലും ഇരുന്നതും ഇപ്പോഴും ഇരുന്ന് കൊണ്ടിരിക്കുന്നതും. നിരവധി ചീഫ് സെക്രട്ടറിമാര്‍ ജമ്മുക്കാരായിരുന്നു. നിരവധി ജഡ്ജിമാരുണ്ട്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച എ.എസ് ആനന്ദ്, ടി.എസ് താക്കൂര്‍ എന്നിവര്‍ കശ്മീര്‍ ഹൈക്കോടതി അഭിഭാഷകരായിരുന്നു. ഇരുവരും ജമ്മു സ്വദേശികള്‍. ലഡാക്കില്‍ നിന്നുള്ള നിരവധി ചീഫ് സെക്രട്ടറിമാരുണ്ടായിട്ടുണ്ട്. കശ്മീരിലുള്ള 300 ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ 200ല്‍ കൂടുതലും ജമ്മുവില്‍ നിന്നുള്ളവരാണ്. പിന്നെങ്ങനെ വിവേചനമുണ്ടായെന്ന് പറയും. ആകെ പറയാവുന്നത് കശ്മീരിന് പുറത്തേക്ക് വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വത്തവകാശം ഇല്ലാതാവുന്ന വിഷയമാണ്. അതൊരു പരിഹരിക്കാവുന്ന നിയമപ്രശ്‌നം മാത്രമാണ്. ഈസ്റ്റ് പാകിസ്താനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) നിന്ന് ഇവിടേക്ക് അഭയാര്‍ഥികളായി എത്തിയ എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ പൗരത്വപ്പട്ടികയുണ്ടാക്കി അവരെ പുറത്താക്കാന്‍ പോകുമ്പോഴാണിത്.
നുണകള്‍ കൊണ്ടാണ് കശ്മീരിനെതിരായ പ്രചാരണം നടത്തുന്നത്. മേഖലാപരമായും മതപരമായും സൗഹൃദത്തോടെ ജീവിക്കുകയാണ് ഞങ്ങള്‍. 70 വര്‍ഷം മുന്‍പ് സ്വതന്ത്രമായിരുന്ന ഒരു രാജ്യം ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നുവെന്ന ഒറ്റക്കാരണത്താല്‍ വെറും മുനിസിപ്പാലിറ്റിയുടെ അധികാരം മാത്രമുള്ള പ്രദേശമായി മാറിയിരിക്കുന്നു. അപമാനിക്കപ്പെട്ടുവെന്ന ബോധമാണ് ഓരോ കശ്മീരിക്കുമുള്ളത്. കശ്മീരിലെ ഭൂരിഭാഗവും ഇതില്‍ വഞ്ചന കാണുന്നവരാണ്. അവര്‍ നിരാശരാണ്. നാലു മാസം മുന്‍പാണ് സൗത്ത് കശ്മീരില്‍ നിന്ന് എന്നെ ജനങ്ങള്‍ എം.പിയായി തെരഞ്ഞെടുത്തത്. എനിക്ക് എന്റെ വോട്ടര്‍മാരെ കാണാന്‍ പോലും അനുമതിയില്ല. അവിടെ എന്താണ് നടക്കുന്നത് എന്നറിയാന്‍ മാര്‍ഗമില്ല. മുന്‍ വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, എണ്‍പത്തിയഞ്ചുകാരനായ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല എന്നിവരെല്ലാം വീട്ടുതടങ്കലിലാണ്. എന്താണ് അവര്‍ക്കെതിരായ കുറ്റമെന്ന് അറിയില്ല.
ഇനി ഇപ്പോള്‍ ഇവിടെ എന്താണ് നടക്കുന്നതെന്ന് നോക്കുക. വികസനം കൊണ്ടുവരാന്‍ വന്നവര്‍ ഇവിടുത്തെ ഇന്റര്‍നെറ്റ് ഇല്ലാതാക്കി. ഹോട്ടലുകള്‍ പൂട്ടിയിട്ടു. വാണിജ്യസ്ഥാപനങ്ങള്‍ പൂട്ടിയിട്ടു. ടൂറിസം മേഖല തകര്‍ന്നു. കോടികണക്കിന് രൂപയുടെ നഷ്ടമാണ്. സാമ്പത്തിക നില പൂര്‍ണമായും തകര്‍ന്നു. ഉമര്‍ അബ്ദുല്ല ഒരിക്കല്‍ പറഞ്ഞു. 'കശ്മീരിനെ സാധാരണ നിലയിലാക്കാന്‍ വലിയ പ്രയാസമാണ്. എന്നാല്‍ പ്രശ്‌നത്തിലാക്കാന്‍ എളുപ്പവും'. സര്‍ക്കാര്‍ കശ്മീരിനെ പ്രശ്‌നത്തിലാക്കുകയാണ് ചെയ്തത്. പിന്നില്‍ നിന്ന് കുത്തുന്ന പരിപാടിയാണിത്. ഒരു കാരണവുമില്ലാതെ. ഇത് ചെയ്യാന്‍ ഒരു കാരണമെങ്കിലും കാട്ടിത്തരട്ടെ. എല്ലാം സാധാരണ നിലയിലായിരുന്നു. അപ്പോഴാണ് എല്ലാം തകിടം മറിക്കുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഇടുങ്ങിയ താല്‍പര്യത്തിന് വേണ്ടി മാത്രമാണത്. 370 താല്‍ക്കാലികമാണെന്നായിരുന്നു ഒരു ന്യായം. അത് സുസ്ഥിരമാണെന്ന് സുപ്രിംകോടതി വിധിച്ചിട്ടുള്ളതാണ്. ഇക്കാര്യം സുപ്രിംകോടതിയെ ബോധ്യപ്പെടുത്തും.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."