HOME
DETAILS

പ്രളയം കഴിഞ്ഞ് 100 ദിവസം; വീട് തകര്‍ന്നവര്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടം

  
backup
November 28, 2018 | 6:21 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-100-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f

അന്തിക്കാട്: പ്രളയം കഴിഞ്ഞ് നൂറു ദിവസമായിട്ടും വീടു തകര്‍ന്നവര്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടമൊടുന്നു. മേഖലയിലെ തകര്‍ന്ന വീടുകളില്‍ വില്ലേജ്, പഞ്ചായത്ത് അധികൃതരെത്തി നഷ്ടപരിഹാര കണക്കെടുപ്പ് നടത്തിയിട്ട് മൂന്നു മാസത്തോളമായി. പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടാകാത്തതാണ് ഇവരെ ആശങ്കയിലാക്കുന്നത്. തകര്‍ന്ന വീടുകള്‍ പൊളിച്ചുനീക്കിയാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന പ്രചാരണം വ്യാപകമായതോടെ വീടുകള്‍ തകര്‍ന്ന അവസ്ഥയില്‍ തന്നെ നില്‍ക്കുകയാണ്.
വീടു തകര്‍ന്നവരില്‍ ഭൂരിഭാഗവും വാടക വീടുകളിലും ചിലര്‍ ബന്ധുവീടുകളിലുമാണ് താമസിക്കുന്നത്. വിവിധ ഓഫിസുകള്‍ കയറിയിറങ്ങി അധികൃതര്‍ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ സമര്‍പ്പിച്ചിട്ടും നഷ്ടപരിഹാരം വൈകുന്നതില്‍ പ്രതിഷേധം വ്യാപകമായി. നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നഷ്ടപരിഹാരത്തെക്കുറിച്ചന്വേഷിച്ച് വില്ലേജ് ഓഫിസുകളിലെത്തുന്നവരോട് താലൂക്ക് ഓഫിസുകളെ സമീപിക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ താലൂക്ക് ഓഫിസുകളില്‍ നിന്നും ഇവര്‍ക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വീടു തകര്‍ന്നവര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വീടു തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി: സ്പർജൻകുമാർ ദക്ഷിണമേഖല ഐജി; കെ. കാർത്തിക് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ

Kerala
  •  2 days ago
No Image

കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്: അബു സബയുടെ മേൽ ചുമത്തിയ 150 മില്യൺ ദിർഹം പിഴ റദ്ദാക്കി ദുബൈ കോടതി; തടവ് ശിക്ഷ നിലനിൽക്കും

uae
  •  2 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയോട് ക്രൂരത; ഓടുന്ന വാനിൽ പീഡിപ്പിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, പ്രതികൾ പിടിയിൽ

crime
  •  2 days ago
No Image

ലോകകപ്പിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ ഉപയോഗപ്പെടുത്തും? മറുപടിയുമായി ഫിഫ പ്രസിഡന്റ്

Football
  •  2 days ago
No Image

ഡ്രൈവർമാർക്ക് സുവർണ്ണാവസരം; ബ്ലാക്ക് പോയിന്റുകളിൽ ഇളവുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

ഷാർജയിൽ പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

രാജസ്ഥാനിൽ കാറിൽ നിന്നും 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

National
  •  2 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ ആശ്വാസം; ഇന്ധനവില കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പ് നേടുക ആ നാല് ടീമുകളിൽ ഒന്നായിരിക്കും: ടോണി ക്രൂസ്

Football
  •  2 days ago