HOME
DETAILS

ഇമ്പിച്ചിബാവ ഭവനപദ്ധതി ലൈഫ് മിഷനില്‍ ലയിപ്പിച്ചു

  
backup
November 18 2019 | 02:11 AM

%e0%b4%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ac%e0%b4%be%e0%b4%b5-%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b2
 
 
 
 
കൊണ്ടോട്ടി: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള ഇമ്പിച്ചിബാവ ഭവന പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. രണ്ടുവര്‍ഷമായി അപേക്ഷകള്‍ സ്വീകരിക്കാതെ പദ്ധതിയെ ലൈഫ്മിഷനില്‍ ലയിപ്പിച്ചതോടെയാണ് അര്‍ഹരായ പലര്‍ക്കും വീടുകള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ പുതിയ വീടുകള്‍ക്കും, സര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടും പാതിവഴിയിലായ വീടുകള്‍ക്കുമാണ് ഫണ്ട് നല്‍കുന്നത്. എന്നാല്‍ ഇമ്പിച്ചിബാവ ഭവന പദ്ധതിയില്‍ വീട് നിര്‍മാണത്തിനും, വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സഹായം ലഭിച്ചിരുന്നു. ലൈഫ്മിഷനില്‍ ലയിപ്പിച്ചതോടെ ഈ ആനുകൂല്യം ഇല്ലാതായി.
ന്യൂനപക്ഷ വിഭാഗത്തിലെ വിധവ, വിവാഹബന്ധം വേര്‍പ്പെടുത്തുകയോ, ഉപേക്ഷിക്കുയോ ചെയ്ത സ്ത്രീകള്‍ എന്നിവര്‍ക്കാണ് ഇമ്പിച്ചിബാവ ഭവന പദ്ധത വഴി ആനുകൂല്യം ലഭിച്ചിരുന്നത്. ബി.പി.എല്‍ വിഭാഗത്തിനും മാനസിക-ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്കും മുന്‍ഗണനയും ലഭിച്ചിരുന്നു. 2016-17 വര്‍ഷത്തില്‍ മാത്രം 12,399 അപേക്ഷകളാണ് പുതിയ വീടുകള്‍ക്ക് ലഭിച്ചിരുന്നത്. 1240 വീടുകള്‍ അനുവദിക്കുകയും ചെയ്തു. 
2017-18 വര്‍ഷത്തില്‍ 3608 പുതിയ വീടുകള്‍ക്കുള്ള അപേക്ഷകളും, 4591 അപേക്ഷകള്‍ വീടുകളുടെ പുനരുദ്ധാരണത്തിനും ലഭിച്ചിരുന്നു. ഇതില്‍ 1798 പേര്‍ക്കും പുതിയ വീടുകളും 1000 വീടുകള്‍ പുനരുദ്ധാരണവും നടത്തി. 
500 ലക്ഷമാണ് അവസാനമായി സര്‍ക്കാര്‍ അനുവദിച്ചത്. അപേക്ഷകള്‍ കൂടുതലും ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു. 
കൂടുതല്‍ പേര്‍ക്കും ഭവനങ്ങളും ഭവനങ്ങളുടെ പുനരുദ്ധാരണത്തിനും സഹായം ലഭിച്ചതും മലപ്പുറം ജില്ലക്കായിരുന്നു.
വാതിലുകളും ജനലുകളും ഉറപ്പുള്ള മേല്‍ക്കൂരയുമില്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിനുമായി അരലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയിരുന്നത്. എല്ലാവര്‍ക്കും വീട് എന്ന ലൈഫ് മിഷന്‍ ഭവന പദ്ധതി ആരംഭിച്ചതോടെയാണ് ഇമ്പിച്ചിബാവ ഭവന പദ്ധതിക്ക് അപേക്ഷകള്‍ സ്വീകരിക്കാതെയായത്. നാലുഘട്ടങ്ങളിലായി നടക്കുന്ന ലൈഫ് മിഷനില്‍ സ്വന്തമായി ഭൂമിയുള്ളവര്‍, ഭൂമിയില്ലാത്തവര്‍ തുടങ്ങിയവ പരിശോധിച്ചാണ് വീടുകള്‍ നല്‍കുന്നത്. എന്നാല്‍ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കുന്നുമില്ല.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago